NTA Revises Exam Calendar: എന്‍ടിഎ പരീക്ഷാ കലണ്ടര്‍ പരിഷ്കരിച്ചു
ജെഇഇ, യുജിസി നെറ്റ് പരീക്ഷകളില്‍ മാറ്റം. എന്‍ടിഎയുടെ പുതിയ പരീക്ഷ കലണ്ടര്‍ വന്നു.
)
വരാനിരിക്കുന്ന അക്കാദമിക് സീസണിലേക്കുള്ള പുതുക്കിയ പരീക്ഷാ കലണ്ടർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തിറക്കി. ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൻടിഎ പുതിയ കലണ്ടർ പുറത്തിറക്കിയത്.
പുതുക്കിയ പരീക്ഷാ കലണ്ടർ എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ https://nta.ac.in ൽ ലഭ്യമാണ്. പഴയ ഷെഡ്യൂളിന് പകരം പുതിയ കലണ്ടറായിരിക്കും ഔദ്യോഗികമായി ബാധകമാകുക. ഏറ്റവും പുതിയ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് പതിവായി പരിശോധിക്കണമെന്ന് എൻടിഎ അറിയിച്ചു.
ഡിസംബർ 2026
രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ് : 6 ഡിസംബർ 2026
SWAYAM : 8-12 ഡിസംബർ 2026 (5 ദിവസം)
രാഷ്ട്രീയ മിലിറ്ററി സ്കൂളുകൾ: 13 ഡിസംബർ 2026
UGC NET : 14-18, 21 ഡിസംബർ 2026 (6 ദിവസം)
ജോയിന്റ് CSIR UGC NET : 19, 22, 27 ഡിസംബർ 2026 (3 ദിവസം)
ജനുവരി 2027
ആർമി കേഡറ്റ്സ് കോളേജ് : 4 ജനുവരി 2027
SHRESHTA (NETS) : 10 ജനുവരി 2027
NIFT എൻട്രെൻസ് പരീക്ഷ : 10 ജനുവരി 2027
JEE മെയിൻ സെക്ഷൻ 1 : 20-24, 28 ജനുവരി 2027 (6 ദിവസം)
അഖിലേന്ത്യ സൈനിക സ്കൂൾ പ്രവേശന പരീക്ഷ : 31 ജനുവരി 2027
ഫെബ്രുവരി 2027
കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (CMAT) : 7 ഫെബ്രുവരി 2027
മാർച്ച് 2027
കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജുവേറ്റ് (CUET PG): 2-5, 8-9, 12, 15-19, 24-25, 29-31 മാർച്ച് 2027 (17 ദിവസം)
ഏപ്രിൽ 2027
JEE മെയിൻ സെക്ഷൻ 2 : 2-7 ഏപ്രിൽ 2027 (6 ദിവസം)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)