iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Z: സിനിമാ വിപണിയിൽ വൻ മാറ്റത്തിനൊരുങ്ങി സീ; കോമൾ നഹ്ത പുതിയ ക്രിയേറ്റീവ് ഡയറക്ടർ

Entertainment

സിനിമ ലോകത്ത് വേഗത്തിലുള്ള വളർച്ച ലക്ഷ്യമിട്ടാണ് സീ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇതിൻറെ ഭാഗമാണ് കോമൾ നഹ്തയുടെ നിയമനവും.

മുംബൈ: സീ സ്റ്റുഡിയോസും സിനിമാ ഏറ്റെടുക്കൽ (Movies Acquisition) വിഭാഗവും പുനഃസംഘടിപ്പിച്ച് 'സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്' (Z). സിനിമാ ബിസിനസ്സ് രംഗത്ത് കൂടുതൽ വളർച്ച ലക്ഷ്യമിട്ടാണ് സീയുടെ പുതിയ നീക്കം. പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും വേഗതയും കൊണ്ടുവരുന്നതിനായാണ് സീ സ്റ്റുഡിയോസ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ പുനഃസംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി പ്രമുഖ ചലച്ചിത്ര വിശകലന വിദഗ്ധൻ കോമൾ നഹ്തയെ മൂവീസ് വിഭാഗം ക്രിയേറ്റീവ് ഡയറക്ടറായി നിയമിച്ചു.

പുതിയ മാറ്റങ്ങൾ അനുസരിച്ച് സുരാജ് സിംഗും സീ സ്റ്റുഡിയോസിലെ മറ്റ് അംഗങ്ങളും കോമൾ നഹ്തയ്ക്ക് കീഴിൽ പ്രവർത്തിക്കും. ഹിന്ദി ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക ഭാഷാ സിനിമകളുടെ നിർമ്മാണം, വാണിജ്യപരമായ തീരുമാനങ്ങൾ, സിനിമാ ഏറ്റെടുക്കൽ എന്നിവയിൽ കോമൾ നഹ്തയുടെ മേൽനോട്ടമുണ്ടാകും.

പുതിയ നീക്കത്തിലൂടെ സിനിമാ നിർമ്മാണത്തിലും ഏറ്റെടുക്കലിലും കൂടുതൽ മൂല്യം കണ്ടെത്താനാണ് സീയുടെ ശ്രമം. തീയേറ്റർ, മിനിസ്‌ക്രീൻ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ മികച്ച സിനിമകൾ എത്തിക്കാനും അതിനൊപ്പം തന്നെ തുക കൃത്യമായി വിനിയോഗിക്കാനും കമ്പനിയുടെ പുതിയ നീക്കത്തിലൂടെ സാധിക്കും.

ബിസിനസിൽ കൂടുതൽ വളർച്ച ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നതെന്നാണ് നിയമനത്തെ കുറിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പുനിത് ഗോയങ്ക പ്രതികരിച്ചത്. വിവിധ പ്ലാറ്റ്‌ഫോമുകളിൽ സിനിമകളിൽ നടത്തുന്ന നിക്ഷേപങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് ക്രിയേറ്റീവ് ചിന്തകളും വാണിജ്യപരമായ അച്ചടക്കവും പ്രധാനമാണ്. സിനിമ ലോകത്ത് വലിയ പരിചയസമ്പത്തുള്ള വ്യക്തിയാണ് കോമൾ നഹ്ത. അദ്ദേഹത്തിന്റെ സാന്നിധ്യം സീ ഗ്രൂപ്പിന്റെ അടുത്തഘട്ട വളർച്ചയ്ക്ക് സഹായകരമാകുമെന്നും പുനിത് ഗോയങ്ക പറഞ്ഞു.

കോമൾ നഹ്തയുടെ വാക്കുകൾ:

സീ ഗ്രൂപ്പിന്റെ ഇ.ടി.സി ചാനലിലെ 'ബോളിവുഡ് ബിസിനസ്സ്' എന്ന ഷോയിൽ താൻ അവതാരകനായിരുന്നു. ഒരു പതിറ്റാണ്ടോളം സീ ​ഗ്രൂപ്പിനൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം തറവാട്ടിലേക്ക് തിരികെയെത്തിയത് പോലെയാണ് ഈ നിയമനത്തിലൂടെ തനിക്ക് അനുഭവപ്പെടുന്നത്. കമ്പനി സ്ഥാപകൻ ശ്രീ സുഭാഷ് ചന്ദ്ര ജിയും സി.ഇ.ഒ പുനിത് ​ഗോയങ്കയും തന്നിലർപ്പിച്ച വലിയ ഉത്തരവാദിത്തവും വിശ്വാസവും കാത്തുസൂക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കോമൾ നഹ്ത പറഞ്ഞു.

ഇന്ത്യൻ സിനിമാ ലോകത്ത് നാല് പതിറ്റാണ്ടിലേറെക്കാലത്തെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് കോമൾ നഹ്ത. സിനിമകളുടെ ഉള്ളടക്ക മൂല്യനിർണ്ണയം, പ്രേക്ഷകരുടെ മുൻഗണനകൾ, ബോക്‌സ് ഓഫീസ് ട്രെൻഡുകൾ, മാറിക്കൊണ്ടിരിക്കുന്ന വിനോദ വ്യവസായം എന്നിവയെ കുറിച്ചെല്ലാം കൃത്യമായ അറിവുണ്ട് അദ്ദേഹത്തിന്. ഫിലിം ട്രേഡ് അനലിസ്റ്റ്, ഫിലിം ക്രിട്ടിക്, പബ്ലിഷർ, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനാണ് അദ്ദേഹം. 'സിനിമ ക്യാപിറ്റൽ' അഡ്വൈസറി ബോർഡ് അംഗം കൂടിയാണ് കോമൾ നഹ്ത.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.