Kerala HC: സിഎംആർഎൽ-എക്സാലോജിക് കേസ്: വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ
പിണറായി വിജയൻ അടക്കമുള്ളവരുടെ ഹർജിയിലാണ് ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്.
)
തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് വിവാദത്തിൽ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണാ തൈക്കണ്ടിയിൽ, മുൻ മന്ത്രിയും മരുമകനുമായ പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരെയുള്ള അന്വേഷണമാണ് താൽക്കാലികമായി തടഞ്ഞത്.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ നടപടിക്കെതിരെ പിണറായി വിജയനടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് കെ.എം. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയുള്ള ഹർജികൾ ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷൻ ബെഞ്ച് ഇതിനുമുമ്പ് മെറിറ്റിലേക്ക് കടക്കാതെ തള്ളിക്കളഞ്ഞിരുന്നു. തുടർന്ന് പിണറായി അടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീലുകൾ വിശദമായി കേൾക്കണമെന്ന് കഴിഞ്ഞാഴ്ച സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഹൈക്കോടതി അപ്പീൽ പരിഗണിക്കുകയും സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയും ഉണ്ടായത്.
മുൻപ് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയുള്ള ഹർജികൾ ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷൻ ബെഞ്ച് മെറിറ്റിലേക്ക് കടക്കാതെ തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് പിണറായി വിജയനടക്കമുള്ള ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. അപ്പീലുകൾ വിശദമായി കേൾക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന പിന്നാലെയാണ് ഇപ്പോൾ സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി സ്റ്റേ ചെയ്തത്.
നാല് അപ്പീലുകളും ഫയലിൽ സ്വീകരിക്കുന്നുവെന്നും അതിനാൽ അടുത്ത വാദം കേൾക്കുന്നത് വരെ സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യുന്നുവെന്നുമായിരുന്നു കോടതി ഉത്തരവ്. അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ എഫ്ഐആറിന്മേലുള്ള തുടർ അന്വേഷണം നിർത്തിവയ്ക്കുന്നതായും കോടതി വ്യക്തമാക്കി. പിണറായി അടക്കമുള്ള ഹർജിക്കാരെ കേൾക്കാതെയാണ് കേസിൽ സിംഗിൾ ബെഞ്ച് തീരുമാനമെടുത്തതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹരിഹരൻ വാദിച്ചു.
പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനോട് പൂർണ്ണമായി യോജിക്കുന്നില്ലെങ്കിലും സർക്കാർ ആ ഉത്തരവിനെ മാനിക്കുകയായിരുന്നുവെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു. ഇ.ഡി നൽകിയ കുറ്റകൃത്യങ്ങളുടെ രേഖകൾ പരിശോധിച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും എ.ജി വ്യക്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)