SSC CHSL Exam 2026: എസ്‌എസ്‌സി (CHSL) വിജ്ഞാപനം: 2,536 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
എസ്.എസ്.സി സി.എച്ച്.എസ്.എൽ 2026 പരീക്ഷയ്ക്ക് 2,536 ഒഴിവുകളിലേക്ക് ഒക്ടോബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറി (10,+2) ലെവൽ പരീക്ഷ 2026 രജിസ്ട്രേഷൻ ആരംഭിച്ചു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), ലോവർ ഡിവിഷൻ ക്ലാർക്ക് (LDC), ജൂനിയർ സെക്രട്ടറിയറ്റ അസിസ്റ്റന്റ് (JSA) തുടങ്ങിയ തസ്തികകളിലേക്കുള്ള 2,536 ഒഴിവുകളാണ് ഉള്ളത്. സെപ്റ്റംബർ 7-നാണ് വിൻഡോ തുറന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് SSC-യുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in വഴി അപേക്ഷകൾ ഒക്ടോബർ 7 വരെ സമർപ്പിക്കാം.
ഓൺലൈൻ വഴി അപേക്ഷ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്. അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള വിൻഡോ ഒക്ടോബർ 14ന് തുറന്ന് ഒക്ടോബർ 16ന് അടയ്ക്കും. ടയർ 1, ടയർ 2 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളുടെ ഷെഡ്യൂൾ പിന്നീട് അറിയിക്കും.
ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, സാംസ്കാരിക മന്ത്രാലയം എന്നിവിടങ്ങളിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)/DEO ഗ്രേഡ് 'A' തസ്തികകൾ: ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നോ തത്തുല്യ യോഗ്യതയിലോ കണക്ക് ഒരു വിഷയമായി പഠിച്ചിരിക്കണം. സയൻസ് സ്ട്രീമിൽ പ്ലസ് ടൂ പാസ്സായിരിക്കണം.
എൽഡിസി/ജെഎസ്എ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)/DEO ഗ്രേഡ് 'A' (മുകളിൽ പരാമർശിച്ച വകുപ്പുകളിലെ/മന്ത്രാലയത്തിലെ DEO ഒഴികെ) തസ്തികകൾ: ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ പ്ലസ് ടൂ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായിരിക്കണം.
പ്ലസ് ടൂ ബോർഡ് പരീക്ഷയോ തത്തുല്യ പരീക്ഷയോ എഴുതിയവർക്കും അപേക്ഷിക്കാം. പക്ഷെ കട്ട് ഓഫ് തീയതിയായ 7 ഒക്ടോബർ 2026ന് മുൻപ് യോഗ്യത നേടിയിരിക്കണം.
എങ്ങനെ അപേക്ഷിക്കണം?
. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന MySSC മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പുതിയ SSC വെബ്‌സൈറ്റ് വഴിയോ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
. വൺ-ടൈം രജിസ്ട്രേഷന്റെയും (OTR) ഓൺലൈൻ അപേക്ഷാ ഫോമുകളുടെയും മാതൃകാ പ്രൊഫോർമ ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പമുണ്ട്.
. പഴയ വെബ്‌സൈറ്റിൽ ജനറേറ്റ് ചെയ്ത OTR പുതിയ വെബ്‌സൈറ്റിൽ പ്രവർത്തിക്കില്ല അതിനാൽ പുതിയ വെബ്‌സൈറ്റിൽ OTR ജനറേറ്റ് ചെയ്യാത്ത ഉദ്യോഗാർത്ഥികൾ അത് ചെയ്യേണ്ടതാണ്. OTR പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോം പൂരിപ്പിക്കാം.
. പുതിയ OTR ഉപയോഗിച്ച് പുതിയ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്ന എല്ലാ പരീക്ഷകൾക്കും സാധുവായിരിക്കും
. OTR പ്രക്രിയ പൂർത്തിയാക്കുമ്പോൾ ആധാർ അടിസ്ഥാനമാക്കിയുള്ള ആധികാരികത ഉറപ്പുവരുത്തണം.
ആധാർ വഴി വിവരങ്ങൾ സ്ഥിരീകരിക്കുന്നവരുടെ അപേക്ഷകൾ ഫോട്ടോയോ ഒപ്പോ ശരിയല്ല എന്ന കാരണത്താൽ തള്ളിക്കളയില്ല. കൂടാതെ പരീക്ഷാ ഹാളിൽ പോകുമ്പോൾ ഫോട്ടോയോ ഒറിജിനൽ ഐഡി പ്രൂഫോ കൊണ്ടുപോകേണ്ടതില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
https://ssc.gov.in/