Supreme Court Job Alert: ഡിഗ്രിക്കാർക്ക് സുപ്രീം കോടതിയിൽ ജോലി! കോർട്ട് മാസ്റ്റർ തസ്തികയിൽ 20 ഒഴിവുകൾ; നവംബർ 15 വരെ അപേക്ഷിക്കാം
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് കോർട്ട് മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
)
സുപ്രീം കോടതിയിലെ കോർട്ട് മാസ്റ്റർ (ഷോർട്ട്ഹാൻഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ 20 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഭാവിയിൽ ഒഴിവുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്.
യോഗ്യത
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. ഇംഗ്ലീഷ് ഷോർട്ട്ഹാൻഡിൽ മിനിറ്റിൽ 120 വാക്കുകളുടെ വേഗത ആവശ്യമാണ്. കമ്പ്യൂട്ടറിൽ മിനിറ്റിൽ 40 വാക്കുകൾ ടൈപ്പ് ചെയ്യനുള്ള വേഗതയുണ്ടായിരിക്കണം.
പ്രവൃത്തിപരിചയം - ഉദ്യോഗാർത്ഥികൾക്ക് ഗവൺമെന്റ്/പൊതുമേഖലാ സ്ഥാപനങ്ങൾ/നിയമപരമായ ബോഡികൾ എന്നിവയിൽ പ്രൈവറ്റ് സെക്രട്ടറി/സീനിയർ പി.എ/പി.എ/സീനിയർ സ്റ്റെനോഗ്രാഫർ തസ്തികകളിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം വേണം.
പ്രായപരിധി (01 ഒക്ടോബർ 2026 അനുസരിച്ച്)
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് വേണ്ട കുറഞ്ഞ പ്രായം 30 വയസ്സും പരമാവധി പ്രായം 45 വയസ്സുമാണ്. SC/ST, OBC, എക്സ്-സർവീസ്മെൻ, സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതർ എന്നിവർക്ക് നിയമാനുസൃതമായ പ്രായയിളവ് ലഭിക്കും. സുപ്രീം കോടതി രജിസ്ട്രിയിലെ നിലവിലെ ജീവനക്കാർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല.
സെലക്ഷൻ പ്രോസസ്
നാല് ഘട്ടങ്ങളായാണ് ഈ തസ്തികയിലേക്കുള്ള നിയമനം നടക്കുന്നത്. ഒബ്ജക്ടീവ് ടെസ്റ്റ്, ഷോർട്ട്ഹാൻഡ് ടെസ്റ്റ്, ടൈപ്പിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗാർത്ഥികളെ നിയമിക്കുക. ഒബ്ജക്ടീവ് പരീക്ഷയ്ക്കായി കേരളത്തിൽ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുക. എന്നാൽ ഷോർട്ട്ഹാൻഡ്, ടൈപ്പിംഗ് ടെസ്റ്റുകൾ നടത്തുന്നത് ഡൽഹി/NCR-ൽ വെച്ചായിരിക്കും.
അതേസമയം സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്കും നിയമനം നടത്തുന്നുണ്ട്. ആകെ 250 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് ഒക്ടോബർ 28നുള്ളിൽ അപേക്ഷിക്കാം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. ഉദ്യോഗാർത്തിക്ക് കമ്പ്യൂട്ടറിൽ അടിസ്ഥാന പരിചയവും മിനിറ്റിൽ 35 വാക്കുകൾ ഇംഗ്ലീഷിൽ ടൈപ്പിംഗ് ചെയ്യാനുള്ള അറിവുമുണ്ടായിരിക്കണം. അപേക്ഷകന്റെ പ്രായം 18-30 വയസിനും ഇടയിൽ ആയിരിക്കണം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)