Thiruvananthapuram: പോലീസുകാരൻ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ
കുടുംബ പ്രശ്നമാണ് മരണ കാരണം എന്നാണ് റിപ്പോർട്ട്.
)
തിരുവനന്തപുരം: പോലീസ് ഉദോഗസ്ഥനെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശി ബിനീഷ് ലാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 50 വയസായിരുന്നു.
മരിച്ച അനീഷ് ലാൽ കുറ്റാന്വേഷണ മികവിനുള്ള 2025 ലെ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക് മെഡൽ നേടിയ ഉദോഗസ്ഥനാണ്. ഭാര്യയുടെ വീട്ടിലെ ഫാനിൽ തൂങ്ങികരിച്ച നിലയിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്.
ബിനീഷ് ലാലിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹം അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കാട്ടാക്കട ഇൻസ്പെക്ടർ ആയും പ്രവർത്തിച്ചിരുന്നു.
ചേരാനല്ലൂർ കേസ്: അന്വേഷിക്കാൻ SIT; ജഡ്ജിയെ പ്രതിചേർത്ത് കേസെടുത്തു!
കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് ഇടിച്ചു സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ പ്രതിയായ പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിനെതിരെ പോലീസ് കേസെടുത്തു.
വാഹനത്തിന്റെ ആർസി ഓണർ എന്നനിലയിൽ പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം നൽകിയതിനെ തുടർന്നുണ്ടായ അപകടത്തിലാണ് ജഡ്ജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2022 ലാണ് ജഡ്ജി ഈ വാഹനം വാങ്ങിയത്. നാലുവർഷമായി കോടതി ആവശ്യങ്ങൾക്കുംമറ്റുമായി ഈ വാഹനം ജഡ്ജി ഉപയോഗിക്കുന്നുണ്ട്. ഈ വാഹനമാണ് ജഡ്ജിയുടെ മകനായ 17 വയസുകാരൻ എടുത്തുകൊണ്ടുപോയി ഒരാളുടെ ജീവൻ കവർന്നത്.
വാഹന ഉടമയ്ക്കെതിരെ പോലീസ് തുടക്കത്തിൽ നിയമനടപടി എടുക്കാൻ മടികാണിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. ഇതിനിടയിൽ അപകടത്തിൽ മരണപ്പെട്ട ജയപാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ എസ്ഐടി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ പ്രതിയായ 17 കാരന് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ചു ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും തങ്ങളുടെ അച്ഛന് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ജയപാലകൃഷ്ണന്റ കുടുംബം അറിയിച്ചിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും പ്രതിക്ക് അനുകൂലമായ നിലപാടാണ് ലഭിച്ചതെന്നും പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും കുടുംബം ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)