iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

It's A Medical Miracle Ott: സംഗീത് പ്രതാപും ഷറഫുദ്ദീനും ഒന്നിച്ച 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

Entertainment

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ എന്ന ചിത്രം ഒടിടിയിലേക്ക്.

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ഒടിടി റീലിസിനൊരുങ്ങുന്നു. മനോരമ മാക്സ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഒക്ടോബർ 15 മുതൽ ചിത്രം സ്ട്രീമിംഗ് തുടങ്ങും. സെപ്റ്റംബർ 18നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഡോ. പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്ന് ഡോ. പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിൽ അഖില ഭാർഗവനാണ് നായികാ വേഷം ചെയ്തത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് നടി നിലീൻ സാന്ദ്രയാണ്. ഇവർക്ക് പുറമെ കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഉയർന്ന സാങ്കേതിക പൂർണ്ണതയോടെ ഒരുക്കിയ 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലും പുതിയൊരു ബെഞ്ച്മാർക്കാണ് സൃഷ്ടിച്ചത്. ശബ്ദത്തിന്റെ ഗംഭീരമായ ഉപയോഗത്തിന് വലിയ പ്രാധാന്യം നൽകിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത അവകാശം പ്രമുഖ ഓഡിയോ ലേബലായ തിങ്ക് മ്യൂസിക് (Think Music) സ്വന്തമാക്കിയപ്പോൾ, ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് ആണ് സ്വന്തമാക്കിയത്.

ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ സേവ്യർ ആണ്. എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് - ആൽബിൻ ഷാജി, ഷഫീഖ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.