iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

CJP Protest: പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

National

 ഗുരുഗ്രാമിലെ വീട്ടില്‍ നിന്നാണ് ധ്രുവ് റാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഡല്‍ഹി: സിജെപിക്ക് പിന്തുണയുമായി എത്തിയ സിപിഎം നേതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയാണ് എം. എ. ബേബി, എം. വി. ഗോവിന്ദന്‍, പി. കെ. ശ്രീമതി, കെ. കെ. ശൈലജ എന്നിവര്‍ കസ്റ്റഡിയിലായത്. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ് എം.പി, കെ. എന്‍. ബാലഗോപാല്‍ എന്നിവര്‍ക്ക് മാത്രം മാര്‍ച്ച് നടത്താന്‍ പോലീസ് അനുമതി ലഭിച്ചു. ഡല്‍ഹിയില്‍ നടക്കുന്നത് ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. സിജെപി സമരത്തിന് പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമെന്ന് പ്രതിപക്ഷനേതാവ് തുറന്നടിച്ചു. അതെസമയം ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയതിന് പിണറായി വിജയനെയും, ജോണ്‍ ബ്രിട്ടാസ് എം.പി, കെ. എന്‍. ബാലഗോപാലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം സിജെപി പ്രതിഷേധത്തിന് മുന്നോടിയായി യൂട്രൂബര്‍ ധ്രുവ് റാഠി പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 7.10-ന് ഗുരുഗ്രാമിലെ വീട്ടില്‍ നിന്നാണ് ധ്രുവ് റാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ധ്രുവ് റാഠി കസ്റ്റഡിയിലാണെന്ന് സിജെപി സ്ഥിരീകരിച്ചു. ബംഗലുരുവിലെ സിജെപി സമരത്തില്‍ പങ്കെടുത്ത ധ്രുവ് ഇന്ന് ഡല്‍ഹിയിലെ സമരത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതെസമയം ഡല്‍ഹിയിലെ പല ഭാഗങ്ങളില്‍ നിന്നും സിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയാണ്.


(Breaking Updating..)


(Breaking Updating..)