iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Rimi Tomy Marriage: റിമിയുടെ വരന്‍ ജിം ട്രെയ്നര്‍, വിവാഹം മുംബൈയില്‍

Entertainment

ഗായിക റിമി ടോമി തന്റെ വരനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് താൻ വിവാഹിതയാകാൻ പോകുകയാണെന്ന് വിവരം പ്രമുഖ മലയാളി ഗായികയും അവതാരകയുമായ റിമി ടോമി തന്റെ ആരാധകരോട് പങ്കുവെച്ചത്. താൻ വിവാഹം കഴിക്കാൻ പോകുന്നത് പ്രശസ്തനായ ആളോ കോടീശ്വരനോ ഗായകനോ അല്ലെന്നും താരം വ്യക്തമാക്കി. എന്നാൽ താൻ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന കാര്യം ഗായിക പറഞ്ഞിരുന്നില്ല എന്നാൽ ഇപ്പോൾ അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റിമി.

ബോഡി ബിൽഡറും ട്രെയ്നറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവാണ് റിമിയുടെ വരൻ. വിവാഹത്തിന്റെക്ഷണക്കത്തും റിമി പങ്കുവെച്ചു.


നവംബർ 14-ന് മുബൈയ്ക്ക് അടുത്ത് ‍ഡോംബിവ്‍ലി എബെനേസർ മാർത്തോമാ പള്ളിയിലാണ് വിവാഹം നടക്കുക. അന്നേദിവസം ഡോംബിവ്‍ലി പ്ലാറ്റിനം ബാങ്ക്വറ്റ് ഹാളിൽ വെച്ച് വിവാഹം സൽക്കാരവും നടക്കും. വിവാഹത്തിന് ഇൻഡസ്ട്രിയിൽനിന്ന് ആരെയും ക്ഷണിക്കുന്നില്ലെന്നും വലിയ ആർഭാടങ്ങൾ ഒന്നുമില്ലാത്ത ചടങ്ങായിരിക്കുമെന്നും റിമി വ്യക്തമാക്കി.

ലിബിൻ മാത്യു റിമിയുടെ ജിം ട്രെയിനറാണ്. റിമി ടോമിയുടെ ശരീരഭാരം കുറച്ചുകൊണ്ടുള്ള ഫിറ്റ്നസ് യാത്രയിലും വർക്കൗട്ടുകളിലും പ്രധാന പങ്കുവഹിച്ച ട്രെയിനറാണ് ലിബിൻ മാത്യു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാനഡയിൽ വെച്ചുള്ള സ്റ്റേജ് ഷോയ്ക്കിടയിൽ റിമി ടോമി രണ്ടാം വിവാഹം കഴിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആരാധകരോട് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ വലിയ രീതിയിൽ സൈബറിടത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹത്തെക്കുറിച്ച് റിമി ടോമി തുറന്നുപറച്ചിൽ നടത്തിയത്.

അതേസമയം മുൻ ഭർത്താവിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളിലും പോസ്റ്റുകളിലും റിമി സങ്കടം പ്രകടിപ്പിച്ചു. അദ്ദേഹവും താനും പരസ്പര സമ്മതത്തോടെയാണ് പിരിഞ്ഞതെന്നും അദ്ദേഹം ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്നും അദ്ദേഹത്തെ വെറുതെ വിടണമെന്നും റിമി അഭ്യർത്ഥിച്ചു. 2008 ഏപ്രിൽ 27-നായിരുന്നു റിമി ടോമിയും ബിസിനസുകാരൻ റോയ്സ് കിഴക്കൂടാനും വിവാഹിതരാകുന്നത്. 11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2019-ലാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരായത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.