iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
International

Nepal Flood: നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 400 ആയി; ഇന്ത്യക്കാർ ഉൾപ്പെടെ 1468 പേരെ കാണാതായി

നേപ്പാളിലും ടിബറ്റിലുമുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 392 ആയി. 290ഓളം ഇന്ത്യക്കാരെ ഇതുവരെ കണ്ടെത്താനായില്ല. ഭോട്ടെ കോശി നദി കരകവിഞ്ഞാണ് മിന്നൽ പ്രളയം ഉണ്ടായത്.

നേപ്പാളിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് താൽക്കാലികമായി തടാകം രൂപപ്പെട്ടിരുന്നു. ഇത് വീണ്ടും വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

ദുരന്ത കാരണം എന്താണെന്ന കാര്യത്തിൽ ശാസ്ത്രജ്ഞർ ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഹിമാനി തകർന്നാണ് വെള്ളപ്പൊക്കം ഉണ്ടായതെും ഇതിനെ തുടർന്ന് മണ്ണിടിച്ചിലുണ്ടായെന്നുമാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ പ്രാഥമിക വിലയിരുത്തൽ.

ദുരന്തബാധിത പ്രദേശങ്ങളിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. ഇത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. ഇഷ ഫൌണ്ടേഷൻറെ 200 പേരടങ്ങുന്ന തീർഥാടക സംഘത്തെ കണ്ടെത്താനായിട്ടില്ലെന്നും തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെ രക്ഷപ്പെടുത്തിയതായും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.

ഇപ്പോഴും നിരവധി ഇന്ത്യക്കാർ ചൈനീസ് ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണ്. നേപ്പാളിലെ ദുരന്തമുഖത്തേക്ക് ഇന്ത്യ രണ്ട് വിമാനങ്ങളിലായി ദുരിതാശ്വാസ സാമഗ്രികൾ അയച്ചതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

ദുരിതബാധിതരായ പൌരന്മാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അടിയന്തര സഹായം ഏകോപിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ കൺട്രോൾ റൂം സ്ഥാപിച്ചു. സമീപ വർഷങ്ങളിലുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മിന്നൽ പ്രളയം.

ദുരന്തപ്രദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യൻ പൌരന്മാരെ സഹായിക്കുന്നതിനും അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതിനും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി ടോൾ നമ്പറുകൾ പുറത്തിറക്കി. സഹായം തേടുന്നതിനും ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനും 9779851316807, 9779709107500 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് നേപ്പാളിലെ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി നയതന്ത്ര ദൌത്യ സംഘം സ്ഥിരീകരിച്ചു. ടിബറ്റ് നേപ്പാൾ അതിർത്തിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ചൈന ലെവൽ 4 ജാഗ്രത പ്രഖ്യാപിച്ചു.

രണ്ട് നദികളുടെ സംഗമ സ്ഥാനത്ത് പുതുതായി രൂപംകൊണ്ട തടാകം കരകവിഞ്ഞൊഴുകാനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചോച്ചൻ ഖോല, പുരെപു സാങ്പോ നദികളുടെ സംഗമ സ്ഥാനത്ത് പുതിയ തടാകം രൂപ്പെട്ടത് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ചൈനീസ് ജലവിഭവ മന്ത്രാലയം ടിബറ്റ് സ്വയംഭരണ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.