iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Nobel Prize: വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു, 3 പേർ ജോതാക്കൾ; പുരസ്കാരം ഒപ്‌റ്റോജെനറ്റിക്‌സ് ​ഗവേഷണത്തിന്

International

'ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകൾ', 'ഒപ്‌റ്റോജെനറ്റിക്‌സ്' എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തിനാണ് മൂവരും പുരസ്കാരത്തിന് അർഹരായത്.

സ്റ്റോക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ ശാസ്ത്രജ്ഞനായ കാൾ ഡൈസറോത്ത്, ജർമൻ ഗവേഷകരായ പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്കാണ് ലഭിച്ചത്. 'ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകൾ', 'ഒപ്‌റ്റോജെനറ്റിക്‌സ്' എന്നിവയെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് ഇലരെ നൊബേൽ സമ്മാനത്തിന് അർഹരാക്കിയത്. മനുഷ്യ മസ്തിഷ്കത്തിൽ വികാരങ്ങളും ഓർമകളും രൂപപ്പെടുന്നത് എങ്ങനെയെന്ന് കൃത്യമായി തിരിച്ചറിയാൻ വഴിതുറന്ന ഗവേഷണമാണ് ഇവരുടേത്.

നാഡീകോശങ്ങൾ മനുഷ്യന്റെ ഓർമ്മകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഒപ്റ്റോജെനറ്റിക്സ്. ഈ ​ഗവേഷണത്തിലൂടെ മസ്തിഷ്ക പഠനങ്ങളിൽ പുതിയൊരു യുഗത്തിന് തറക്കല്ലിട്ട ഗവേഷകരാണ് കാൾ ഡൈസറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവരെന്ന് നൊബേൽ സമിതി വിലയിരുത്തി. കലിഫോർണിയയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിലാണ് കാൾ ഡൈസറോത്ത് പ്രവർത്തിക്കുന്നത്. പീറ്റർ ഹെഗെമാൻ ബെർലിനിലെ ഹംബോൾട്ട് യൂണിവേഴ്സിറ്റിയിലും ജോർജ് നാഗൽ ജർമനിയിലെ വുർസ്ബർഗ് സർവ്വകലാശാലയിലുമാണ് സേവനമനുഷ്ഠിക്കുന്നത്. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ നൊബേൽ അസംബ്ലിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ജീവശാസ്ത്രത്തിലോ വൈദ്യശാസ്ത്രത്തിലോ ഉള്ള മികച്ച കണ്ടെത്തലുകൾക്കാണ് വൈദ്യശാസ്ത്ര നൊബേൽ സമ്മാനം നൽകുന്നത്. സമാധാനം ഒഴികെയുള്ള പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതും പ്രഖ്യാപനം നടത്തുന്നതും സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള നൊബേൽ സമിതിയാണ്. എന്നാൽ സമാധാനത്തിനുള്ള നൊബേൽ നിശ്ചയിക്കുന്നത് നോർവീജിയൻ പാർലമെന്റ് തിരഞ്ഞെടുക്കുന്ന അഞ്ചംഗ സമിതിയാണ്. ഇതിന്റെ പ്രഖ്യാപനം നോർവേ തലസ്ഥാനമായ ഓസ്‌ലോയിൽ നടക്കും. ആൽഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബർ 10-നാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.