Kerala Assembly: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിച്ചു; അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് സഭ
നിലവിലെ 1,08,000 രൂപയിൽ നിന്ന് 1,22,000 രൂപയായാണ് ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചിരിക്കുന്നത്.
)
തിരുവനന്തപുരം: മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംഎൽഎമാർ, ചീഫ് വിപ്പ് എന്നിവരുടെ ശമ്പളവും അലവൻസുകളും വർധിപ്പിച്ചു. മന്ത്രിസഭ ഇത് സംബന്ധിച്ച ബിൽ പാസാക്കി. മുൻ എംഎൽഎമാരുടെ പെൻഷനും വർധിപ്പിച്ചു.
എംഎൽഎമാരുടെ ശമ്പളം 70,000 ആയിരുന്നതിൽ നിന്ന് 98,000 ആയും മന്ത്രിമാരുടെ ശമ്പളം ഒരു ലക്ഷം രൂപയായിരുന്നത് 1,33,000 രൂപയായും ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. മന്ത്രിമാരുടെയും എംഎൽഎമാരുടെയും അലവൻസ് അവസാനമായി പരിഷ്കരിച്ചത് 2018ൽ ആണ്.
2022ൽ ശമ്പള പരിഷ്കരണത്തിന് ശുപാർശ ലഭിച്ചെങ്കിലും നടപ്പാക്കിയില്ല. ശുപാർശ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പ്രതിപക്ഷം ബില്ലിനെ എതിർത്തില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)