iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

US Midterm Elections 2026: ട്രംപിന് അടിപതറുന്നു; ആദ്യ ഫലസൂചനകളിൽ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നേറുന്നു

International

US Midterm Elections Results 2026: ജീവിതച്ചെലവ് വർധിക്കുന്നതും ഇറാനെതിരായ യുദ്ധവും കാരണം റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ ജനവികാരം ശക്തമായി തിരിഞ്ഞിരുന്നു.

വാഷിങ്ടൺ ഡിസി: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ട്രംപിന് തിരിച്ചടി. ഡെമോക്രാറ്റുകള്‍ മുന്നിലെന്നാണ് ആദ്യ ഫല സൂചനകൽ പറയുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പല മണ്ഡലങ്ങളിലും ഡെമോക്രാറ്റുകള്‍ മുന്നിലെന്നാണ് പ്രാഥമിക ഫലങ്ങള്‍.

ഇനി 2 വർഷം മാത്രമാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസ് കാലാവധി തീരാന്‍ ശേഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ യുഎസ് കോണ്‍ഗ്രസിലെ അധികാര സന്തുലിതാവസ്ഥ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് ട്രംപിന് നിര്‍ണായകമാനിന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ നിർണായക പ്രോട്ടമാണ് നടക്കുന്നതും.

യുഎസ് പ്രസി ഡന്റ് ഭരണത്തിന്റെ പകുതിയില്‍ വച്ച് നടത്തുന്ന തിരഞ്ഞെടുപ്പായതുകൊണ്ടാണ് ഇതിനെ ഇടക്കാല തിരഞ്ഞെടുപ്പ് എന്നറിയപ്പെടുന്നത്. ഒഹായോ, ജോര്‍ജിയ, നോര്‍ത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ഏതാണ്ട് കഴിയാറായി. പ്രതിനിധി സഭയിലെ നിയന്ത്രണം റിപ്പബ്ലിക്കന്‍മാര്‍ക്ക് നഷ്ടപ്പെട്ടാല്‍ ട്രംപിന്റെ നിയമനിര്‍മ്മാണ അജണ്ടകളെ തടസ്സപ്പെടുത്താന്‍ ഡെമോക്രാറ്റുകള്‍ക്ക് സാധിക്കുമെന്നാണ് റിപ്പോർട്ട്. അധികാരം പരിമിതപ്പെടുമെന്നതിനാല്‍ ട്രംപിന് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അതുപോലെ സെനറ്റിലും ട്രംപ് പരാജയപെട്ടാൽ സുപ്രീംകോടതി ജഡ്ജിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നിയമിക്കാനുള്ള ട്രംപിന്റെ കഴിവിനെയും ഇത് ബാധിക്കും.

ചെലവ് കുതിച്ചുയരുന്നതും ഇറാനെതിരായ യുദ്ധ സാഹചര്യവും കാരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെ ജനവികാരം ശക്തമാകുന്ന ഈ ഘട്ടത്തില്‍ ട്രംപിന്റെ ഭരണത്തോടുള്ള രാജ്യവ്യാപകമായ വിലയിരുത്തലായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ കാണാൻ കഴിയുക എന്നതാണ് വിലയിരുത്തൽ. അമേരിക്കൻ പ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 ല്‍ 35 സീറ്റുകളിലേക്കും 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളുമാണ് ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്നത്. അധികാരം പിടിച്ചെടുക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് പ്രതിനിധി സഭയില്‍ മൂന്ന് സീറ്റുകളും സെനറ്റില്‍ നാല് സീറ്റുകളും അധികമായി നേടിയാല്‍ മതി.

ഏകദേശം 21 കോടി ആളുകളാണ് വോട്ട് ചെയ്തത്. അഭിപ്രായ സർവേകളിൽ ജനപ്രതിനിധിസഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കാനാണ് സാധ്യതയെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ എത്രത്തോളം സീറ്റുകൾ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ഡെമോക്രാറ്റുകള്‍ക്ക് നേടാനാകുമെന്നത്തിൽ വ്യക്തതയില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.