iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

LPG Price Hike: വാണിജ്യ സിലിണ്ടർ വില വീണ്ടും വർധിച്ചു; കൊച്ചിയിൽ പുതിയ നിരക്ക് ഇങ്ങനെ...

Kochi

വാണിജ്യ പാചകവാതക സിലിണ്ടറുകൾക്ക് വിലകൂട്ടി. കൊച്ചിയിലെ പുതിയ നിരക്ക് അറിയാം…

കൊച്ചി: ദീപാവലിക്ക് തൊട്ടുമുമ്പ് രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 12.50 രൂപയാണ് കൂടിയത്. പുതിയ നിരക്ക് 2,840 രൂപയായി ഉയർന്നു. പുതുക്കിയ നിരക്കുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, സാധാരണ ഗാർഹിക ഉപഭോക്താക്കൾ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമൊന്നുമില്ല. വിവിധ നഗരങ്ങളിൽ 10 രൂപ മുതൽ 17 രൂപ വരെയാണ് വില കൂട്ടിയത്. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ പുതിയ നിരക്ക് 2,820 രൂപയായി ഉയർന്നു.

തുടർച്ചയായ മൂന്നാം മാസമാണ് വാണിജ്യ സിലിണ്ടറിന്റെ വിലയിൽ വർധനവുണ്ടാകുന്നത്. ഉത്സവ സീസൺ ആയതിനാൽ വില വർധനവ് വ്യാപാരികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. വില കൂട്ടിയത് പ്രധാനമായും ബാധിച്ചിരിക്കുന്നത് റെസ്റ്റോറന്റുകളെയാണ്. പാചകവാതകത്തിന് വില കൂടുമ്പോൾ ഭക്ഷണത്തിന്റെ വിലയിലും അതിന്റെ സ്വാധീനമുണ്ടാകും. അതിനാൽ ഈ വിലവർധനവ് സാധാരണക്കാരേയും പരോക്ഷമായി ബാധിക്കും.

കഴിഞ്ഞ സെപ്റ്റംബറിൽ 9.50 രൂപയും ഒക്ടോബറിൽ 62.50 രൂപയുമാണ് കൂട്ടിയിരുന്നത്. ഇതിന് പുറമെയാണ് ഇപ്പോഴത്തെ വർദ്ധനവ്. മേയ് മാസത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 993 രൂപ വരെ കുത്തനെ കൂട്ടിയിരുന്നു. ഹോട്ടൽ, റസ്റ്റോറന്റ് മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഈ തുടർച്ചയായ വിലക്കയറ്റം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.