iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Nedumbassery Accident: സുഹൈലിന് ജാമ്യമില്ല; 4 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി!

Kochi

Nedumbassery Mini Cooper Accident Updates: പ്രോസിക്യൂഷന്റെ വാദങ്ങളൊക്കെ കണക്കിലെടുത്താണ് കോടതി പ്രതികളായ നാലുപേരുടെയും ജാമ്യാപേക്ഷ തള്ളിയത്

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികളായ 4 പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളി. വിധി പ്രസ്താവിച്ചത് എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ്.

കേസിൽ പ്രതിയായ സുഹൈൽ സജീവിന്റേയും കൂട്ടാളികളായ നിനവ്, അമീർ, ജോയൽ എന്നിവരുടെയും ജാമ്യമാണ് കോടതി നിഷേധിച്ചത്. പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. ജാമ്യം തള്ളിയതിനെ തുടർന്ന് പ്രതികൾ ബോസ്റ്റൽ സ്‌കൂളിൽ തുടരും.

പ്രതികളുടെ റിമാൻഡ് കാലാവധി 14 ദിവസം കഴിഞ്ഞതോടെയാണ് ഇവർ ജ്യാമ്യാപേക്ഷ നൽകിയത്. അപകടം നടന്നപ്പോൾ വാഹനം 163 കിലോമീറ്റർ വേഗതയിലായിരുന്നുവെന്നും അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് പ്രതിയുടെ സ്ഥിരം പതിവാണെന്ന് പോലീസിന് തെളിവ് ലഭിച്ചെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. അതുകൊണ്ടുത്തന്നെ പ്രതികൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തന്നെ ഒരു തെറ്റായ സന്ദേശമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

മുഖ്യപ്രതിയായ സുഹൈലിനെ വെട്ടിലാക്കിക്കൊണ്ട് കേസിലെ മൂന്നാം പ്രതി ജോയലിന്റെ ശബ്ദ സന്ദേശം പോലീസിന് ലഭിച്ചതും കോടതിയിൽ ഹാജരാക്കിയിരുന്നു. അപകടശേഷം ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിൽ മദ്യപിച്ച് വാഹനം ഓടിച്ചത് വ്യക്തമായിരുന്നു.

അപകടം നടന്നത് ഒക്ടോബർ 11 നാണ്. സുഹൈൽ സജീവൻ ഓടിച്ച ആഡംബര കാർ ഇടിച്ചു 3 പേരുടെ ജീവനാണ് പൊലിഞ്ഞത്.

അപകടം നടന്നത്‌ വിമാനത്താവള റോഡിലെ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്ക് സമീപത്തായിരുന്നു. അപകടത്തിൽ മരിച്ചത് വയനാട് സ്വദേശി ദേവിക, മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട് സ്വദേശി ഗോപിക എന്നിവരായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.