PSC Exam Fraud: പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ആദ്യ അറസ്റ്റ്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പിടിയിൽ
പി.എസ്.സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മുൻ ഡെപ്യൂട്ടി സെക്രട്ടറിയാണ് അറസ്റ്റിലായത്.
)
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസില്‍ മുന്‍ ഡപ്യൂട്ടി സെക്രട്ടറി സതീഷ് അറസ്റ്റിൽ. കേസിലെ ആദ്യ അറസ്റ്റാണിത്. ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് സതീഷിനെ അറസ്റ്റ് ചെയ്തത്. നേരത്തെ തന്നെ സതീഷിനെതിരെ പിഎസ്‌സി നടപടിയെടുത്തിരുന്നു. സതീഷ് വിരമിച്ചതിനാൽ ഇയാളുടെ വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാനാണ് പിഎസ്‌സിയുടെ തീരുമാനം. കേസിലെ മറ്റൊരു പ്രതിയായ പരീക്ഷാ വിഭാഗം അഡിഷനൽ സെക്രട്ടറിയായ ആർ. ഹരിയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ കഴിഞ്ഞ ദിവസവും പിഎസ്‌സി അംഗങ്ങളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. എസ്.ശ്രീകുമാർ, സ്റ്റാനി തോമസ് എന്നിവരെയാണ് ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് അന്വേഷണ സംഘം ചോദ്യം ചെയ്തത്. പിഎസ്‌സി ചെയർമാൻ എം.ആർ.ബൈജുവിനെയും സംഘം ചോദ്യം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ആണ് ചോദ്യം ചെയ്യൽ. ഇന്റർവ്യൂ ഉണ്ടായിരുന്നതിനാൽ പിഎസ്‌സി അംഗമായ സി.കെ.ഷാജിബ് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
തങ്ങൾ അഭിമുഖം നടത്തുന്ന പാനലുകളിൽ ഉള്ളവരാണെന്നും തങ്ങൾക്ക് പരീക്ഷാമൂല്യനിർണയത്തെക്കുറിച്ച് അറിവില്ലെന്നുമാണ് അംഗങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ചെയർമാൻ, സെക്രട്ടറി, പരീക്ഷാ കൺട്രോളർ എന്നിവരാണ് പരീക്ഷകളിൽ നേരിട്ട് ഇടപെടാറുള്ളതെന്നും അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ, കമ്മിഷൻ അംഗങ്ങൾക്കിടയിൽ യോജിപ്പില്ലെന്ന് ഗവർണറോട് താൻ പറഞ്ഞതായുള്ള വാർത്ത നിഷേധിച്ച് പിഎസ്‌സി സെക്രട്ടറി സാജു ജോർജ് രംഗത്തെത്തിയിരുന്നു.
ക്രമക്കേടിൽ ക്രൈംബ്രാഞ്ച് സംഘം രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഫിഷറീസ് വകുപ്പിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ, ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ എന്നീ നിയമനങ്ങളിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)

)
)
)
)