iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Kochi Accident: കൊച്ചിയിൽ അഡീഷണൽ ജ‍ഡ്ജിയുടെ മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; 17-കാരൻ കസ്റ്റഡിയിൽ

Kochi

അഡീഷണൽ ജഡ്ജിയുടെ മകൻ ഓടിച്ച കാറാണ് സ്കൂട്ടർ യാത്രികനെ ഇടിച്ചതെന്നാണ് വിവരം. 

കൊച്ചി: ചേരാനല്ലൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. 17കാരൻ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിലായി കാറിടിക്കുകയായിരുന്നു. 17കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നുവെന്നാണ് വിവരം.

അഡീഷണൽ ജ‍ഡ്ജിയുടെ മകനാണ് കാറോടിച്ചിരുന്നതെന്നാണ് വിവരം. ജഡ്ജിയുടെ പേരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടതെന്നും സംഭവത്തിൽ കേസെടുത്തുവെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് മരിച്ചയാളുടെ ബന്ധുക്കൾ പറയുന്നത്. ഡ്രൈവിങ് ലൈസൻസ് പോലുമില്ലാത്ത മകന് വാഹനം നൽകിയതിനെ ചോദ്യം ചെയ്തപ്പോൾ ധാർഷ്ട്യത്തോടെയാണ് അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജി പെരുമാറിയെതെന്നും ആരോപണമുണ്ട്.

ബെൻസാണ് ഇടിച്ചതെന്നും ഇടിച്ചിട്ടും വണ്ടി നിർത്താതെ പോയെന്നും മരിച്ചയാളുടെ ബന്ധുക്കൾ ആരോപിച്ചു. തട്ടുകടയുടമയായ ജയപാലകൃഷ്ണൻ കച്ചവടം കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന അരി റോഡിൽ മുഴുവനും വീണുകിടക്കുന്നുണ്ടായിരുന്നു. റോഡിൽ വീണുപോയ ഇയാളുടെ പേഴ്‌സും പണവുമെല്ലാം ആരോ എടുത്തുകൊണ്ടുപോയെന്നും ബന്ധുക്കൾ പറയുന്നു.

ഇരിങ്ങാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിയുടെ മകനാണ് അപകടമുണ്ടാക്കിയക്. ആദ്യമായാണ് മകൻ വണ്ടിയെടുത്ത് പോകുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വൈകാരികമായി സംസാരിക്കേണ്ടെന്നാണ് പോലീസ് പറഞ്ഞതെന്നും ഒരു ഒത്തുതീർപ്പിനും ഞങ്ങൾ തയ്യാറല്ലെന്നും ബന്ധുക്കൾ പറഞ്ഞു. ജഡ്ജിയുടെ മകനാണ് പ്രതിയെന്ന് അറിഞ്ഞപ്പോൾ പോലീസിന്റെ സമീപനം മാറിയെന്നും ജയപാലകൃഷ്ണന്റെ സഹോദരൻ ആരോപിച്ചു. 17കാരന്റെ ചിത്രമെടുത്തപ്പോൾ പോലീസ് എത്തി ഫോണിൽ നിന്ന് അത് ഡിലീറ്റ് ചെയ്യിപ്പിച്ചുവെന്നും സഹോദരൻ ആരോപിച്ചു.

അതേസമയം 2 ദിവസം മുൻപ് കോഴിക്കോട് ആംബുലൻസിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. മരിച്ചത് പുതുപ്പാടി സ്വദേശി സുബൈർ ആണ്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റിരുന്നു. ഒപ്പം നഴ്സിനും രോഗിക്കും പരിക്കേറ്റു. അപകടത്തെ തുടർന്ന് ആംബുലൻസിന്റെ നിയന്ത്രണം വിടുകയും സമീപത്തുള്ള പോസ്റ്റിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.

മരിച്ച സുബൈർ സഞ്ചരിച്ചിരുന്ന ബൈക്ക് പൂർണമായും തകർന്നിരുന്നു. തിരുവമ്പാടി ലിസി ആശുപത്രീയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ രോഗിയെ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ഓട്ടത്തിനിടയിലാണ് ആംബുലൻസ് അപകടത്തില്പെടുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.