iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Synagogue Attack: സിനഗോഗിന് നേരെയുണ്ടായ ആക്രമണം; ഭീകരവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ഏറ്റെടുക്കണമെന്ന് പോലീസ്

Kochi

തീവ്രവാദ സ്വഭാവമുള്ള കേസാണെന്നും കേസ് ഭീകരവാദ വിരുദ്ധ സ്ക്വാഡ് ഏറ്റെടുക്കണമെന്നും പോലീസ്.

കൊച്ചി: കൊച്ചിയിൽ സിനഗോഗിന് മുന്നിൽ തീയിട്ട കേസിൻറെ അന്വേഷണം ഭീകരവാദവിരുദ്ധ സ്ക്വാഡ് ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് പോലീസ്. കേസ് ഏറ്റെടുക്കണമെന്ന ആവശ്യമുന്നയിച്ച് എടിഎസിന് റിപ്പോർട്ട് നൽകി. പ്രതി എബിൻ പോളിന് എതിരെ യുഎപിഎ ഉൾപ്പെടെ ചുമത്തിയ സാഹചര്യത്തിലാണ് പോലീസിൻറെ നടപടി.

എബിൻ പോളിനെതിരെ യുഎപിഎ വകുപ്പിലെ ഭീകരപ്രവർത്തനം, ഗൂഢാലോചന എന്നീ ഗുരുതരമായ കുറ്റകൃത്യങ്ങൾ പോലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പോലീസിൻറെ വിലയിരുത്തൽ.

മൂവാറ്റുപുഴ യൂഡ്സ് കാർ ഷോറൂം ആക്രമണം, മൂവാറ്റുപുഴയിലെ ആൾവാസമില്ലാത്ത കെട്ടിടത്തിലെ ആക്രമണം എന്നിവയിലും എബിനെ പ്രതിചേർത്തിരുന്നു. ബോസുമായി എബിൻ നടത്തിയ ചാറ്റിൻറെ വിവരങ്ങൾ ടെലഗ്രാമിൽ നിന്ന് ലഭിച്ചിട്ടില്ല. ഇത് ലഭിക്കുന്നതോടെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.