iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kozhikode

Vadakara MDMA Case: വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പങ്കാളി, പ്രതി കസ്റ്റഡിയിൽ

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. കീർത്തനയുടെ പങ്കാളി വിനീഷ് ആണ് കീർത്തനയെ കുത്തി പരിക്കേൽപ്പിച്ചത്. കീർത്തന പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണമുണ്ടാത്. രാവിലെ വടകര പോലീസ് സ്റ്റേഷന് മുൻപിൽ വച്ചായിരുന്നു സംഭവം.

കേസിൽ നേരത്തെ കീർത്തനയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് ഇവർക്ക് നേരെ വിനീഷ് ആക്രമണം നടത്തിയത്. സ്റ്റേഷന് അടുത്ത് വച്ച് ആക്രമണം നടത്തിയതിനാൽ ഉടൻ തന്നെ വിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. കീർത്തനയുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ട്.

രണ്ടാഴ്ച മുൻപാണ് കേസിൽ കീർത്തനയ്ക്ക് ജാമ്യം ലഭിച്ചത്. എംഡിഎം കേസിൽ തനിക്ക് ബന്ധമില്ലെന്നും കുടുക്കിയതാണെന്നുമായിരുന്നു കീർത്തന ആദ്യം മുതൽ വാദിച്ചത്. ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്ററും മരുതോങ്കര സ്വദേശിയുമാണ് കീർത്തന.

കേസിൽ ഇവരെ കൂടാതെ ചെരുവാളൂർ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെൻ്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ (ബ്ലോക്ക് റിസോഴ്സ് സെന്റർ) സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജൻ്റുമായ ജിജിൽ കുര്യാക്കോസ്, സഫ്‌വാൻ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കേസിലെ മുഖ്യസൂത്രധാരൻ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഷിന്റോ ഷിബുവാണെന്നാണ് പോലീസ് കണ്ടെത്തൽ.