iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

CA Mukesh Jain: കൃത്യമായ വിവരങ്ങൾ, മറ്റ് എഐ ടൂളുകൾ പോലെയല്ല; 'ക്വാല ഇന്റൽ' അനുഭവം പങ്കുവെച്ച് സിഎ മുകേഷ് ജെയിൻ

National

ക്വാല ഇൻറലിൻറെ കൃത്യതയെ കുറിച്ച് സിഎ മുകേഷ് ജയിൻ. ഈ എഐ ടൂളിൻറെ സവിശേഷതയെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ…

"5 ലക്ഷം രൂപ അഞ്ച് വർഷത്തേക്ക് എങ്ങനെ നിക്ഷേപിക്കാം?" എന്ന ചോദ്യവുമായി ക്വാല ഇന്റലിനെ സമീപിച്ച സിഎ മുകേഷ് ജെയിന് ലഭിച്ച മറുപടി അറിയണോ? മാർക്കറ്റ് റിസർച്ചിൽ എഐ അധിഷ്ഠിത സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുൻധാരണകളെ എല്ലാം പൂർണമായി മാറ്റിയെഴുതുന്ന തരത്തിലുള്ളതായിരുന്നു ആ ഉത്തരം.

ചോദിച്ച ചോദ്യത്തിന് ക്വാല ഇന്റൽ നൽകിയ വിശദമായ വിവരങ്ങൾ തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നാണ് മുകേഷ് ജെയിന്റെ അഭിപ്രായം. കേവലം പൊതുവായ വിപണി വിലയിരുത്തലുകൾ മാത്രമല്ല എഐ നൽകിയത്. പകരം സമാന മേഖലയിലെ കമ്പനികളുടെ താരതമ്യ പഠനങ്ങളും സാമ്പത്തിക വിവരങ്ങളും മൂല്യനിർണ്ണയത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ ഒക്കെ ഈ എഐ ടൂൾ നൽകി. ഒന്നും നോക്കാതെ കണ്ണും അടച്ച് നിക്ഷേപം നടത്താൻ ആവശ്യപ്പെടാതെ നിക്ഷേപകർക്ക് മുൻപിലേക്ക് ചാർട്ടുകളും കണക്കുകളും കൃത്യമായ പശ്ചാത്തലവും എല്ലാം ഇവ നൽകുന്നു. അതുവഴി നിക്ഷേപകർക്ക് സ്വന്തം തീരുമാനങ്ങൾ വിലയിരുത്താനുള്ള അവസരമാണ് ഈ ടൂൾ നൽകുന്നതെന്ന് മുകേഷ് ജെയിന് ചൂണ്ടിക്കാട്ടുന്നു.

5 ലക്ഷം രൂപ അഞ്ച് വർഷത്തേക്ക് എങ്ങനെ കാര്യക്ഷമമായി പങ്കുവെച്ച് നിക്ഷേപിക്കാം?" എന്ന സങ്കീർണ്ണമായ ചോദ്യത്തിന് വളരെ കൃത്യവും സമഗ്രവുമായ ഉത്തരമാണ് ക്വാല നൽകിയത്.

  • 50% തുക ഇൻഡക്സ് ഫണ്ടുകളിൽ നിക്ഷേപിക്കാൻ ക്വാല ഇന്റൽ നിർദ്ദേശിച്ചു.
  • ബാക്കി തുക തെരഞ്ഞെടുത്ത മികച്ച വളർച്ചാ സാധ്യതയുള്ള ഓഹരികളിൽ മാറ്റാനാണ് ഈ എഐ ടൂൾ നിർദ്ദേശിക്കുന്നത്.
  • 5,000 രൂപ പണമായി തന്നെ കൈവശം വയ്ക്കാനും നിർദ്ദേശം. പെട്ടെന്നുണ്ടാകുന്ന നല്ല അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനോ അടിയന്തിര ആവശ്യങ്ങൾക്കോ ആയിട്ടാണ് ഇങ്ങനെ ചെയ്യാൻ ക്വാല ഇന്റൽ നിർദ്ദേശിക്കുന്നത്.
  • സാങ്കേതികവിദ്യ നന്നായി കൈകാര്യം ചെയ്യുന്ന ആളാണ് സിഎ മുകേഷ് ജെയിൻ. വേറെയും നിരവധി എഐ ടൂളുകൾ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. വിപണി സംബന്ധമായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന മറ്റ് സാധാരണ എഐ ടൂളുകളെപ്പോലെ ഒന്ന് മാത്രമായിരിക്കും ക്വാല ഇന്റലും എന്ന അദ്ദേഹത്തിന്റെ വിചാരങ്ങൾ പാടേ മാറ്റുന്നതായിരുന്നു അത് ഉപയോ​ഗിച്ച് കഴിഞ്ഞപ്പോഴുള്ള അനുഭവം.

ക്വാല ഇന്റൽ എന്തുകൊണ്ട് വ്യത്യസ്തമാകുന്നു?

  • വെറും വാക്കുകൾക്ക് പകരം കമ്പനിയുടെ സാമ്പത്തിക കണക്കുകളും താരതമ്യ പഠനങ്ങളും ഇത് നൽകുന്നു. ഡാറ്റാധിഷ്ഠിത വിശകലനമാണ് ക്വാല ഇന്റൽ നടത്തുന്നത്.
  • നിക്ഷേപകർക്ക് സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് ക്വാല ഇന്റലിന്റെ ഉത്തരങ്ങൾ. ചാർട്ടുകളും വസ്തുതകളും നൽകി കൊണ്ടാണ് ക്വാല ഇന്റൽ ഇതിന് നിക്ഷേപകനെ സഹായിക്കുന്നത്.
  • സാമ്പത്തിക ആവശ്യങ്ങൾക്കായി മാത്രം രൂപകൽപ്പന ചെയ്തയാണ് ക്വാല ഇന്റൽ. ഓഹരി വിപണി വിശകലനത്തിന് മാത്രമായുള്ള ഈ എഐ ടൂൾ പൊതുവായ എഐ ടൂളുകൾക്കും ഏറെ മുന്നിലാണ്.
  • സിഎമാർ മുതൽ തുടക്കക്കാരായ നിക്ഷേപകർക്ക് വരെ അനുയോജ്യമായതാണ് ക്വാല ഇന്റൽ എഐ. സാധാരണക്കാർക്ക് പോലും വളരെ ലളിതമായ ഭാഷയിൽ ഈ പ്ലാറ്റ്ഫോമിൽ നിന്ന് അവർക്കുള്ള ഉത്തരങ്ങൾ ലഭിക്കുന്നു.

ക്വാല ഇന്റൽ പ്ലാനുകളും വിവരങ്ങളും

പ്രതിമാസ പ്ലാൻ: മാസം 1,000 രൂപ

വാർഷിക പ്ലാൻ: വർഷം 10,000 രൂപ

ഉപയോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള ഭാഷയിൽ ടെക്സ്റ്റ് സന്ദേശത്തിലൂടെയോ വോയ്സ് സന്ദേശത്തിലൂടെയോ സംശയങ്ങൾ ചോദിക്കാം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.