Crime News: ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ സ്വർണം കവർന്നു; ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ പിടിയിൽ
ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ 50 പവൻ സ്വർണം കവർന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്തു.
)
പാലക്കാട്: ട്രെയിനിൽ വെച്ച് വയോധികയുടെ സ്വർണം കവർന്ന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പിടിയിലായി. ദിണ്ടിഗൽ സ്വദേശിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ബാലമുരുകൻ ആണ് പിടിയിലായത്. ചെന്നൈയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് കുമാരി എന്ന സ്ത്രീയിൽ നിന്ന് 50 പവൻ സ്വർണാഭരണങ്ങൾ കവർന്നത്. പോലീസും ആർ.പി.എഫും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
ചെന്നൈയിലെ മകന്റെ വീട്ടിൽ നിന്ന് വിവാഹാവശ്യത്തിനായി കൊണ്ടു പോയ സ്വർണമാണ് കവർന്നത്. സേലത്തുനിാണ് പ്രതി ട്രെയിനിൽ കയറിയത്. തുടർന്ന് പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷണം നടത്തുകയായിരുന്നു.
ഇയാളുടെ ഇൻസ്റ്റഗ്രാം റീലുകളും 600-ലധികം സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ഒടുവിൽ കോയമ്പത്തൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)