LPG e-KYC Update: എൽ.പി.ജി സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇ-കെ.വൈ.സി ഉടൻ പൂർത്തിയാക്കൂ, അവസാന തീയതി ഓഗസ്റ്റ് 31
)
ഇ-കെ.വൈ.സി (e-KYC) നടപടികൾ പൂർത്തിയാക്കാൻ എൽ.പി.ജി ഉപഭോക്താക്കൾക്ക് നിർദേശം. മറ്റുള്ളവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും വ്യാജ രേഖകൾ ഉപയോഗിച്ച് നേടിയ കണക്ഷനുകൾ ഒഴിവാക്കാനാണ് നടപടി. ഓഗസ്റ്റ് 23ന് നിശ്ചയിച്ചിരുന്ന ഇ-കെ.വൈ.സി പൂർത്തിയാക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. വർഷങ്ങളായി കെ.വൈ.സി വിവരങ്ങൾ പുതുക്കാതെ തുടരുന്ന എൽ.പി.ജി കണക്ഷനുകൾ പരിശോധിക്കുക എന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യം.
ഇ-കെ.വൈ.സി പൂർത്തിയാക്കിയില്ലെങ്കിൽ?
ഇ-കെ.വൈ.സി നടപടികൾ ഓഗസ്റ്റ് 31ന് മുൻപിൽ പൂർത്തിയാക്കിയില്ലെങ്കിൽ നിങ്ങളുടെ എൽപിജി കണക്ഷൻ ഉടനടി റദ്ദാക്കില്ല. എന്നിരുന്നാലും ഇ-കെ.വൈ.സി വെരിഫിക്കേഷൻ പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് അടുത്തതവണ സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ തടസം നേരിടാം. മാത്രമല്ല യോഗ്യരായ ഉപഭോക്താക്കളുടെ സബ്സിഡി നിര്‍ത്തിവക്കാന്‍ ഇത് കാരണമാകും. ഇ-കെ.വൈ.സി പൂര്‍ത്തിയാക്കാല്‍ മാത്രമേ മുടങ്ങിയ സേവനങ്ങള്‍ തിരികെ ലഭിക്കൂ. ഭാവിയിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോഴോ സബ്‌സിഡി വാങ്ങുമ്പോഴോ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ എൽപിജി ഉപഭോക്താക്കൾക്ക് വെരിഫിക്കേഷൻ ചെയ്യാനായി ഓഗസ്റ്റ് 31 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്.
ഇ-കെ.വൈ.സി ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം
ഗ്യാസ് ഏജന്‍സികളില്‍ നേരിട്ട് പോകാതെ തന്നെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇ-കെ.വൈ.സി പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഇൻഡൻ ഗ്യാസ് (Indane Gas): 'IndianOil One' ആപ്പും, മുഖം സ്കാന്‍ ചെയ്യാനായി 'AadhaarFaceRD' ആപ്പും ഡൗൺലോഡ് ചെയ്യുക.
ആപ്പിൽ ലോഗിൻ ചെയ്ത് 'My Profile'-ൽ പോയി റീ-കെവൈസി (Re-KYC) ഓപ്ഷൻ തിരഞ്ഞെടുക്കാം
ഭാരത് ഗ്യാസ് (Bharat Gas): 'Hello BPCL' ആപ്പ് ഡൗൺലോഡ് ചെയുക. മൊബൈൽ നമ്പർ നൽകി ഒടിപി (OTP) വഴി ലോഗിൻ ചെയ്ത ശേഷം ഇ-കെ.വൈ.സി പൂർത്തിയാക്കാം.
എച്ച്.പി ഗ്യാസ് (HP Gas): 'HP Pay' ആപ്പ് വഴി എൽപിജി അക്കൗണ്ട് തെരഞ്ഞെടുത്ത് ഇ-കെവൈസി നടപടികൾ പൂര്‍ത്തിയാക്കാം.
ആവശ്യമായ രേഖകള്‍
. ആധാർ കാർഡും, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറും.
. 16 അക്കമുള്ള എല്‍പിജി ഐഡി (LPG ID)
ഓൺലൈനായി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് അവരുടെ ഗ്യാസ് ഏജൻസി ഓഫീസുകളെയോ ഡീലർമാരെയോ നേരിട്ട് സമീപിച്ച് ബയോമെട്രിക് കെവൈസി (Biometric KYC) നടപടികൾ പൂർത്തിയാക്കാവുന്നതാണ്. വ്യാജ സന്ദേശങ്ങളും ലിങ്കുകളും വഴി തട്ടിപ്പുകൾ നടക്കാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക ആപ്പുകൾ മാത്രം ഉപയോഗിച്ച് ഇ-കെ.വൈ.സി നടപടികള്‍ പൂര്‍ത്തിയാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)