iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

കുട്ടികളുടെ സുരക്ഷയിൽ കടുത്ത നിലപാടിൽ കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ

National

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏതൊരു സോഷ്യൽ മീഡിയ കമ്പനിക്കും കുട്ടികളുടെ ഓൺലൈൻ സുരക്ഷ എന്നത് ഒരു അടിസ്ഥാന തത്വമാണ് ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല.

ന്യൂഡൽഹി: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സുപ്രധാന നീക്കവുമായി മെറ്റ. ഈ വിഷയത്തിലടക്കം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേന്ദ്രസർക്കാർ കർശന നടപടി സ്വീകരിച്ചു തുടങ്ങിയതോടെയാണ് ഈ നടപടി.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ ഇനി മുതൽ നിയമപാലകരെ അറിയിക്കാമെന്ന് മെറ്റ സമ്മതിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ഈ വാർത്ത ഐടി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് പുറത്തുവിട്ടത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏതൊരു സോഷ്യൽ മീഡിയ കമ്പനിയേയും സംബന്ധിച്ച് കുട്ടികളുടെ ഓൺലൈൻ സുരക്ഷാ ഉറപ്പാക്കേണ്ടിവരുമെന്ന് ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ഹാനികരമായ ഉള്ളടക്കങ്ങളുടെ പ്രചരണം തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി നിരന്തരം ചർച്ചകൾ നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയമപാലകരെ അറിയിക്കാനാണ് നിലവിൽ മെറ്റ സമ്മതിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും മെറ്റ വൃത്തങ്ങൾ പറയുന്നുണ്ട്.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് മെറ്റയുടേതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം ഉള്ളടക്കങ്ങൾ മുന്‍കൂട്ടി കണ്ടെത്തി നീക്കം ചെയ്യുന്നതിനായി മറ്റ് പ്ലാറ്റ്ഫോമുകളുമായും സര്‍ക്കാര്‍ ചര്‍ച്ച തുടരുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകൈയെടുക്കാത്ത ഏതൊരു പ്ലാറ്റ്‌ഫോമിനെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് കേന്ദ്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.