Drug Bust In Kochi: കൊച്ചിയിൽ വൻ രാസലഹരി വേട്ട; തൊടുപുഴ സ്വദേശി അറസ്റ്റിൽ!
Drug Bust In Kochi: രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാസലഹരിയുമായി പ്രതി പിടിയിലായത്
)
മരട്: കൊച്ചിയിൽ വീണ്ടും വൻരാസലഹരി വേട്ട. ഒരാൾ പിടിയിൽ. പിടിയിലായത് തൊടുപുഴ സ്വദേശി ദേവജിത് സുനിലാണ്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.
ബെംഗളൂരുവിൽ നിന്നും പ്രതി ബേസിൽ ഇന്നലെ രാവിലെയാണ് വൈറ്റിലയിൽ എത്തിയത്. അവിടെ ലോഡ്ജ് റൂം എടുത്തതായി ഡാൻസാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. അതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാസലഹരിയുമായി പ്രതി പിടിയിലായത്.
പ്രതിക്ക് കൊച്ചിയിലെ പ്രധാനമയക്കുമരുന്ന കച്ചവ സംഘവുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല ഇയാൾ ഇതിനുമുൻപും ബെംഗളൂരുവിൽ നിന്നും എംഡിഎംഎ വിൽപനയ്ക്കായി എത്തിച്ചിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
മാത്രമല്ല 250 കിലോ കഞ്ചാവുമായി ബംഗളൂരിൽ പിടിയിലായ വിഷ്ണുവുമായും ഇയാൾക്ക് അടുത്ത സൗഹൃദമുള്ള ആളാണ് പ്രതി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ നിശാന്തിനിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
പ്രതിയെ പിടികൂടിയത് ഡിസിപിമാരായ മോഹിത് റാവത്, അരുൺ പവിത്രൻ എന്നിവരുടെ നിർദ്ദേശാനുസരണം അസി. കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘമാണ്. ഇത് ഈ മാസത്തെ അഞ്ചാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)