iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Three Workers Died: തമിഴ്നാട്ടിലെ ടാറ്റ ഇലക്ട്രോണിക്സ് പ്ലാൻറിൽ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു

National

കമ്പനിയുടെ ഉള്ളുക്കുറുക്കൈ ഗ്രാമത്തിന് സമീപത്തെ മേരി ഗോൾഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്.

ചെന്നൈ: തമിഴ്നാട്ടിൽ വിഷവാതകം ശ്വസിച്ച് ടാറ്റ ഇലക്ട്രോണിക്സ് പ്ലാൻറിലെ മൂന്ന് തൊഴിലാളികൾ മരിച്ചു. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിന് സമീപമുള്ള ടാറ്റ ഇലക്ട്രോണിക്സ് പ്ലാൻറിലാണ് വിഷവാതക ദുരന്തമുണ്ടായത്. മൂന്ന് കരാർ തൊഴിലാളികളാണ് മരിച്ചത്.

പ്ലാൻറിലെ മലിനജല സംഭരണ ടാങ്ക് തിങ്കളാഴ്ച വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നെൽകോ എന്ന കരാർ കമ്പനിക്ക് കീഴിൽ ജോലി ചെയ്തിരുന്ന ധർമപുരി ജില്ലയിൽ നിന്നുള്ള കരാർ തൊഴിലാളികളാണ് മരിച്ചത്. സാരഥി കുമാർ (25), കാവേരി (31), അക്മൽ ബാബു ഭായ് (28) എന്നിവരാണ് മരിച്ചത്.

ആദ്യം അക്മൽ ആണ് ടാങ്ക് പരിശോധിക്കുന്നതിനായി മുകളിലേക്ക് പോയത്. ടാങ്കിൻറെ മൂടി തുറന്നപ്പോൾ വിഷവാതകം ശ്വസിച്ച് ഇയാൾ ടാങ്കിനുള്ളിലേക്ക് വീണു. ഇതുകണ്ട സാരഥി അക്മലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ടാങ്കിലേക്ക് വീണു.

കാവേരി ഫാക്ടറിയിലെ സുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചതിന് ശേഷം ടാങ്കിൽ വീണ രണ്ട് പേരെയും രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ, വിഷവാതകം ശ്വസിച്ച് കാവേരിയും ടാങ്കിലേക്ക് വീഴുകയായിരുന്നു. കമ്പനിയുടെ ഉള്ളുറുക്കൈ ഗ്രാമത്തിന് സമീപമുള്ള മേരി ഗോൾഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്.

ഫാക്ടറി സ്ഥിതി ചെയ്യുന്നത് റായക്കോട്ടൈ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. ഫാക്ടറിയിലെ ബിഎംബി-3 വിഭാഗത്തിൽ നിന്ന് പുറത്ത് വരുന്ന മലിനജലം ശേഖരിക്കുന്ന നാനോ ഫിൽട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചത്.

മൂന്ന് പേരെയും ഫാക്ടറിയിലെ സുരക്ഷാ വിഭാഗത്തിൽ നിന്നുള്ളവർ എത്തി ടാങ്കിൽ നിന്ന് പുറത്തെടുത്ത് ആദ്യം ഫാക്ടറി വളപ്പിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ഹൊസൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ മൂന്ന് പേരും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.