iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Navratri 2026: നവരാത്രിയിൽ അപൂർവ്വ രാജയോഗം; മേടം ഉൾപ്പെടെ 5 രാശികൾക്ക് സുവർണകാലം, വൻ സാമ്പത്തിക നേട്ടം

Religion

നവരാത്രി ദിനത്തിൽ അപൂർവ്വ രാജയോഗങ്ങൾ രൂപപ്പെടുകയാണ്. 5 രാശികൾക്കാണ് ഇത് വലിയ നേട്ടങ്ങൾ സമ്മാനിക്കുന്നത്. 

നാളെ, ഒക്ടോബർ 11ന് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാകുകയാണ്. ഒക്ടോബർ 19-നാണ് മഹാഷ്ടമിയും മഹാനവമിയും ആഘോഷിക്കുന്നത്. ഈ ദിവസങ്ങളിൽ ദുർഗ്ഗാദേവിയെയും ദേവിയുടെ ഒമ്പത് ഭാവങ്ങളെയും വിധിപ്രകാരം ഭക്തർ പൂജിക്കും.

ജ്യോതിഷപ്രകാരം, ഈ വർഷത്തെ നവരാത്രിയിൽ നിരവധി ശുഭയോഗങ്ങൾ രൂപപ്പെടും. 12 രാശിക്കാരുടെ ജീവിതത്തിലും ഇത് വൻ സ്വാധീനം ചെലുത്തും. നവരാത്രിയുടെ ഈ ഒമ്പത് നാളുകൾ ചില രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും.

ഒക്ടോബർ 17-ന് സൂര്യൻ തുലാം രാശിയിലേക്ക് സംക്രമിക്കും. തുലാം രാശിയിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവയുടെ സംയോജനമുണ്ടാകുന്നു. അതിലൂടെ ശുകാദിത്യ, ബുധാദിത്യ രാജയോഗങ്ങളും ഒപ്പം ത്രിഗ്രഹി യോഗവും രൂപപ്പെടുന്നു. വ്യാഴം കർക്കടകത്തിൽ സഞ്ചരിക്കുന്നതിനാൽ ഹംസ രാജയോഗവും, ശുക്രൻ തുലാം രാശിയിൽ നിൽക്കുന്നതിനാൽ മാളവ്യ രാജയോഗവും രൂപപ്പെടുന്നുണ്ട്.

ഇത് കൂടാതെ കർക്കടകം രാശിയിൽ വ്യാഴത്തിന്റെയും ചൊവ്വയുടെയും സാന്നിധ്യം നീചഭംഗ രാജയോഗവും സൃഷ്ടിക്കുന്നു. ഒക്ടോബർ 11-ന് തുലാം രാശിയിലെത്തുന്ന ചന്ദ്രൻ ശുക്രനുമായി ചേർന്ന് കലാത്മക യോഗം സൃഷ്ടിക്കും. ഒപ്പം ചന്ദ്രൻ ഈ ആഴ്ച വൃശ്ചികം, ധനു, മകരം എന്നീ രാശികളിലൂടെയും സഞ്ചരിക്കുന്നു. മീനം രാശിയിൽ ശനി വക്ര​ഗതിയിലും, രാഹു കുംഭത്തിലും, കേതു ചിങ്ങത്തിലും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

മേടം - മേടം രാശിക്കാർക്ക് ഏറ്റവും അനുകൂലമായ കാലയളവാണിത്. മുടങ്ങിക്കിടന്ന കാര്യങ്ങൾ വിജയകരമായി പൂർത്തീകരിക്കും. കരിയറിൽ വലിയ പുരോഗതിക്ക് സാധ്യതയുണ്ട്. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കുകയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂർണ്ണ പിന്തുണ ലഭിക്കുകയും ചെയ്യും. ലക്ഷ്യങ്ങൾ കൃത്യമായി നേടിയെടുക്കാൻ സാധിക്കും.

മിഥുനം - മിഥുന രാശിക്കാർക്ക് തൊഴിൽ രംഗത്തും ബിസിനസ്സിലും മികച്ച ഫലങ്ങളുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രതിഭ പൂർണ്ണമായി പ്രകടിപ്പിക്കാൻ സാധിക്കും. അതിലൂടെ പ്രശംസ നേടാനും കഴിയും. ഔദ്യോഗികമായി വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എന്നാൽ നിക്ഷേപങ്ങൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കുക.

ചിങ്ങം - ചിങ്ങം രാശിക്കാർക്ക് സമൂഹത്തിൽ പ്രശസ്തിയും വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവ് പൂർണ്ണമായി തെളിയിക്കാൻ സാധിക്കും. മേലുദ്യോഗസ്ഥരിൽ നിന്നും അഭിനന്ദനങ്ങൾ തേടിയെത്തും. ബിസിനസ്സിലും മികച്ച പുരോഗതി നേടാനാകും. സാമ്പത്തിക വളർച്ച പ്രതീക്ഷിക്കാം. ആത്മവിശ്വാസവും ഊർജ്ജവും വർദ്ധിക്കും.

തുലാം - തുലാം രാശിക്കാർക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാനാകും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യതയുണ്ട്. മികച്ച തൊഴിൽ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ദീർഘകാലമായി തടസ്സപ്പെട്ടുകിടന്ന പണം തിരികെ ലഭിക്കും. ഇത് സാമ്പത്തിക ഭദ്രത നൽകും. അവിവാഹിതർക്ക് അനുയോജ്യമായ വിവാഹാലോചനകൾ വരും. മാനസിക സമ്മർദ്ദം ഒഴിവാകും.

മകരം - മകരം രാശിക്കാർക്ക്‌ ദുർഗ്ഗ ദേവിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. തൊഴിലിടങ്ങളിൽ വലിയ ഉത്തരവാദിത്തങ്ങളും പ്രധാന ചുമതലകളും ലഭിക്കും. കഠിനാധ്വാനത്തിനും സമർപ്പണത്തിനും അർഹമായ പ്രതിഫലം ലഭിക്കും. ആരോഗ്യനില തൃപ്തികരമായി തുടരും. ജീവിതപങ്കാളിയുമായി സന്തോഷകരമായ ജീവിതം നയിക്കാനാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.