Glenn Maxwell Retirement: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഗ്ലെൻ മാക്സ്‌വെൽ
ഓസ്ട്രേലിയൻ കാരം ഗ്ലെൻ മാക്സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായി വിരമിച്ചു.
)
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഗ്ലെൻ മാക്സ്‌വെൽ. കഴിഞ്ഞ വർഷം ഏകദിനത്തിൽ നിന്ന് വിടപറഞ്ഞ 38 കാരനായ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഇപ്പോൾ ട്വന്റി-20 മത്സരങ്ങൾക്കൊപ്പം ലിസ്റ്റ് എ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി. അതേസമയം 2027-28 സീസൺ അവസാനം വരെ കരാറുള്ള മെൽബോൺ സ്റ്റാർസിനായി അദ്ദേഹം ബിഗ് ബാഷ് ലീഗിൽ തുടർന്നും കളിക്കും.
130 ടി20 മത്സരങ്ങളിൽ നിന്നായി 2,897 റൺസാണ് മാക്സ്‍വെൽ സ്വന്തമാക്കിയത്. ഈ ഫോർമാറ്റിൽ ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാണ് അദ്ദേഹം. ടി20 ക്രിക്കറ്റിൽ 5 സെഞ്ചുറികൾ നേടിയിട്ടുള്ള അദ്ദേഹം രോഹിത് ശർമ്മയ്ക്കൊപ്പം ലോക റെക്കോർഡ് പങ്കിട്ടത്.
അതേസമയം ടീം മാനേജ്മെന്റിന്റെ ഭാഗച്ചുനിന്ന് യാതൊരു സമ്മർദ്ദവുമില്ലാതെ പരസ്പര ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് മാക്സ്‌വെൽ വ്യക്തമാക്കി. മാത്രമല്ല മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരെയുള്ള ടി20 മത്സരത്തിലൂടെ സ്വന്തം നാട്ടിൽ വെച്ച് ഒരു വിടവാങ്ങൽ മത്സരം കളിക്കാൻ ചെറിയൊരു ആഗ്രഹം തോന്നിയിരുന്നുവെന്ന് മാക്സവെൽ വ്യക്തമാക്കി. എന്നാൽ 2028-ലെ ഒളിമ്പിക്സ് ലക്ഷ്യമിട്ട് ഓസ്ട്രേലിയൻ ടീമിൽ വരാനിരിക്കുന്ന മാറ്റങ്ങളെയും യുവതാരങ്ങൾക്ക് അവസരം നൽകേണ്ടതിന്റെ ആവശ്യകതയെയും അദ്ദേഹം മാനിക്കുന്നതായി വ്യക്തമാക്കി.
നിലവിൽ ബിഗ് ബാഷ് ലീഗിന് സജ്ജനാകാനുള്ള തയ്യാറൊടുപ്പിലാണ് മാക്സ്‌വെൽ. കരിയറിലെ ബാക്കി ടൂർണമെന്റുകൾ വിജയകരമായി പൂർത്തിയാക്കാൻ തന്റെ ശരീരത്തെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മാക്സ്‌വെൽ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിൽ ഒമാനെതിരെ ഓസ്ട്രേലിയക്കായി കളിച്ച മത്സരമാണ് മാക്സ്‌വെല്ലിന്റെ കരിയറിലെ അവസാനത്തെ അന്താരാഷ്ട്ര മത്സരം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)