iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Sports

Virat Kohli: 'ഇന്ത്യൻ ടീമിനെ ദീർഘകാലം നയിക്കാൻ കഴിവുള്ള താരം'; ​ഗില്ലിനെ പിന്തുണച്ച് വിരാട് കോലി

ഇന്ത്യൻ ടീമിനെ ദീർഘകാലം നയിക്കാനുള്ള കഴിവ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യൻ താരം വിരാട് കോലി. ടീമിനെ നയിക്കാനുള്ള കാഴ്ചപ്പാടും ഊർജവും ​ഗില്ലിനുണ്ട്. ശുഭ്മാൻ ഇപ്പോഴും ചെറുപ്പമാണെന്നും ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കോലി പറഞ്ഞു. വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിന് മുന്നോടിയായിട്ടായിരുന്നു കോലിയുടെ പ്രസ്താവന.

എങ്ങനെ കളിക്കളത്തിൽ‌ പ്രവർത്തിക്കണമെന്നതിനെ കുറിച്ച് വളരെ വ്യക്തമായ പ്ലാനുകളുള്ള ആളാണ് ​ഗിൽ. കൂടുതൽ പരിചയസമ്പത്തിലൂടെയും സാഹചര്യങ്ങളെക്കുറിച്ചുള്ള മികച്ച ധാരണയിലൂടെയും ​ഗിൽ ഇനിയും മെച്ചപ്പെടുമെന്നും കോലി കൂട്ടിച്ചേർത്തു. എതിരാളികളേക്കാൾ ഒരു പടി മുന്നിൽ നിൽക്കാനുള്ള കഴിവും ഗില്ലിനുണ്ട്.

ക്രീസിൽ മറ്റ് ടീമിലെ ബാറ്റർമാരെ എങ്ങനെ പുറത്താക്കാം എന്ന വഴികളെക്കുറിച്ചും അദ്ദേഹം ചിന്തിക്കുന്നു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുകയോ അല്ലെങ്കിൽ ഒരു പടി മുന്നിൽ നിൽക്കുകയോ ചെയ്യുന്നതിന്റെ ലക്ഷണമാണിതെന്നും കോലി പറഞ്ഞു. വ്യത്യസ്ത തരത്തിലുള്ള ഫീൽഡിങ് ക്രമീകരണങ്ങൾ നടത്താനും, കളിക്കാരെ സമ്മർദത്തിലാക്കാനും അത് ബൗളർമാരോട് വ്യക്തമായി ആശയവിനിമയം നടത്താനും ഒരു പ്രത്യേക തരം ബൗളിംഗ് ആക്രമണം കൊണ്ടുവരാനും ​ഗില്ലിന് സാധിക്കുമെന്നും കോലി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.