Trade Truce China-US: 11 വർഷത്തിന് ശേഷം അമേരിക്കയിലെത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, വ്യാപാര വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ്
)
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര വെടിനിർത്തൽ (Trade Truce) കരാർ രണ്ട് മാസത്തേക്ക് കൂടി നീട്ടി. അമേരിക്ക സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് വാഷിംഗ്ടണിലെത്തിയതിന് പിന്നാലെയാണ് തീരുമാനം. നവംബറിൽ അവസാനിക്കേണ്ടിയിരുന്ന കരാറാണ് അടുത്ത വർഷം ജനുവരി 10 വരെ നീട്ടിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചത്.
ഇരു രാജ്യങ്ങളും പരസ്പരം ഏർപ്പെടുത്തിയ ഉയർന്ന നികുതികളും പുതിയ വ്യാപാര നിയന്ത്രണങ്ങളും ഈ കാലയളവിൽ മരവിപ്പിക്കും. നവംബറിലെ ചൈന ഉച്ചകോടിയിലും ഡിസംബറിലെ ഫ്ലോറിഡ ഉച്ചകോടിയിലും പ്രശ്നങ്ങൾ കൂടുതൽ ചർച്ച ചെയ്യാൻ ഈ സമയം ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.
വാഷിംഗ്ടണിലെ ലോകബാങ്കിൽ വെച്ച് ട്രഷറി സെക്രട്ടറിയും ചൈനീസ് വൈസ് പ്രീമിയർ ഹെ ലിഫെങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്. കൂടാതെ സാമ്പത്തിക സേവനങ്ങൾ, കാർഷിക ഉൽപ്പന്ന വാങ്ങലുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ഉടൻ ഉണ്ടായേക്കാം.
പതിനൊന്ന് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അമേരിക്കയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നിർണായക ചർച്ചകൾ നടത്തുകയെന്നതാണ് യാത്രയുടെ ലക്ഷ്യം. നയതന്ത്രപരമായി വലിയ പ്രാധാന്യമുള്ള ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.
ജോയിന്റ് ബേസ് ആന്‍ഡ്രൂസിലെ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഷി ജിൻപിംഗിനെയും ഭാര്യ പെങ് ലിയുവാനെയും സ്വീകരിച്ചത്. രാജകീയമായ സ്വീകരണമായിരുന്നു അതിഥികള്‍ക്ക് വേണ്ടി ഒരുക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)