iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Abhiram Murder Case: അഭിറാം കൊലക്കേസ്: പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു

Thiruvananthapuram

Abhiram Murder Case: അഭിറാം കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

തിരുവനതപുരം: പാങ്ങപ്പാറയിൽ പതിനേഴുകാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത പതിനേഴുകാരൻ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ പതിനേഴുകാരന്റെ ഞെട്ടിക്കുന്ന മൊഴി പുറത്തുവന്നിരിക്കുകയാണ്.

അഭിറാമിനെ വിളിച്ചുവരുത്തി കഴുത്തുഞെരിച്ചു കൊന്നതാണെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. അഭിറാം ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കല്ലുകൊണ്ട് തലക്കടിച്ചു വീഴ്ത്തുകയും ശേഷം രപതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നും ഇതൊക്കെ താൻ ഒറ്റക്കാണ് ചെയ്തതെന്നും പതിനേഴുകാരൻ മൊഴി നൽകിയതായിട്ടാണ് റിപ്പോർട്ട്. കൊലപാതകം നടത്തിയ ശേഷം കാപ്പകേസ് പ്രതിയായ ഉമറിനെ വിളിച്ചുവരുത്തിയെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ പെൺകുട്ടിയ്ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ പെൺകുട്ടിക്ക് കൊലപാതകത്തിന്റെ വിവരണൽ അറിയാമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി പ്രായപൂർത്തിയായ ആളാണ് അതുകൊണ്ടുതന്നെ പെൺകുട്ടിയെ പ്രതി ചേർക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.

ഇതിനിടയിൽ പോലീസിന് കേസിൽ വീഴചയുണ്ടായതായി വിമർശനമുണ്ട്. തിങ്കളാഴ്ച അഭിരാമിനെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും പോലീസ് കൃത്യമായി അന്വേഷണം നടത്തിയില്ലെന്ന് കുടുംബം ആരോപിക്കുന്നുണ്ട്. അന്വേഷണം അപ്പോൾ തന്നെ ശക്തമാക്കിയിരുന്നില്ലെങ്കിൽ ഇങ്ങനൊരു കൊലപാതകം നടക്കില്ലായിരുന്നുവെന്നും കുടുംബം പറയുന്നു.

പ്രാഥമിക നിഗമനത്തിൽ ഇതോരു ആസൂത്രിതമായ കൊലപാതമായിരുന്നുവെന്നും ഇതിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റ സംശയം. പ്രതി കൊലപ്പെടുത്താൻ ഉദ്ദേശിച്ചത് അഭിരാമിനെയല്ലെന്നും അഭിറാം വഴി മറ്റൊരു വിദ്യാർത്ഥിയെ വിളിച്ചു വരുത്താനായിരുന്നു ഉദ്ദേശമെന്നും കസ്റ്റഡിയിലുള്ള പതിനേഴുകാരൻ തെമിവെടുപ്പിനിടെ വെളിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

എന്നാൽ ഇതിനിടയിൽ പ്രതിയും അഭിറാമും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും അതിനുപിന്നാലെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി വെളിപ്പടുത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 3 പേര് പോലീസ് കസ്റ്റഡിയിലുണ്ട്. പ്രതി കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്താണ്. പോലീസ് പ്രതിയെ ഇന്നലെത്തന്നെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഇൻക്വിസ്റ്റ് ഫോറൻസിക് പരിശോധനകൽ പൂർത്തിയായ ശേഷം അഭിറാമിന്റെ മൃതദേഹം പുലർച്ചയോടെ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇനി പോസ്റ്റുമോർട്ടം കൂടി കഴിഞ്ഞു കഴിഞ്ഞാൽ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും എന്നാണ് റിപ്പോർട്ട്.

കസ്റ്റഡിയിലുള്ള മറ്റൊരാളായ ഉമറിനെതിരേ മോഷണം, ലഹരി കടത്ത്, അടിപിടി കേസുകളും നിലവിലുണ്ടെന്നാണ് റിപ്പോർട്ട്. പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

ഇന്നലെയായിരുന്നു ശ്രീകാര്യത്തെ അരുംകൊല പുറം ലോകമറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാം കൊല്ലപ്പെട്ടത് അതിദാരുണമായാണ്. ശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.