iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Thiruvananthapuram

Nedumangad Fire: നെടുമങ്ങാട് ടെക്സ്റ്റൈലുകളിൽ വൻ തീപിടിത്തം: ഒരു കട പൂർണ്ണമായും കത്തിനശിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ടൗണിലെ ടെക്സ്റ്റൈലുകളിൽ വൻ തീപിടിത്തം. റോജ ടെക്സ്റ്റൈൽസ്, കോക്ടെയിൽ എന്നീ കടകളിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ കോക്ടെയിൽ എന്ന സ്ഥാപനം പൂർണ്ണമായും കത്തിനശിച്ചു.

സമീപത്തെ ജ്വല്ലറിയിലേക്കും മൊബൈൽ ഷോപ്പിലേക്കും തീ പടർന്നിട്ടുണ്ട്. ഫയർഫോഴ്‌സ് സംഘമെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകട സമയത്ത് ജീവനക്കാർ വേഗത്തിൽ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഉപരാഷ്ട്രപതിയുടെ സുരക്ഷയിൽ വൻ വീഴ്ച; വാഹനവ്യൂഹത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റിയ 2 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റിയ രണ്ടുപേർ അറസ്റ്റിൽ. കോവളത്തുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയിലാണ് പോലീസ് നടപടി. വള്ളക്കടവ് സ്വദേശികളായ ഷക്കീർ, നാദിർഷാ എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.

ബാലരാമപുരത്തെ ചടങ്ങിന് ശേഷം ഉപരാഷ്ട്രപതി വിമാനത്താവളത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. തിരുവല്ലം ഭാഗത്തുനിന്നെത്തിയ ബൈക്ക് കോവളം ജംഗ്ഷനിൽ തടയാൻ സുരക്ഷാ ജീവനക്കാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞിരംകുളത്തു വെച്ചാണ് പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. പിടിയിലാകുമ്പോൾ ഇരുവരും കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.