Building Collapsed: തിരുവനന്തപുരത്ത് സ്കൂൾ ഓഡിറ്റോറിയത്തിൻറെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു
നിർമാണപ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
)
തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് സ്കൂൾ ഓഡിറ്റോറിയത്തിൻറെ കോൺക്രീറ്റ് അടർന്നുവീണു. ഷീറ്റ് മാറ്റി ഓഡിറ്റോറിയം കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
കാഞ്ഞിരംകുളം പികെ ഹയർസെക്കണ്ടറി സ്കൂളിലാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. സ്കൂൾ അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി. ഓഡിറ്റോറിയം നവീകരണത്തിൻറെ ഭാഗമായി ഇന്ന് കോൺക്രീറ്റ് പണികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
നിർമാണ പ്രവൃത്തികൾ നടക്കുന്നതിനിടെ കെട്ടിടത്തിൻറെ ഒരു ഭാഗം താഴുകയും തുടർന്ന് കോൺക്രീറ്റ് അടർന്നുവീഴുകയുമായിരുന്നു. കെട്ടിടത്തിൻറെ ഒരു ഭാഗം താഴുന്നത് കണ്ടപ്പോൾ തന്നെ തൊഴിലാളികൾ സ്ഥലത്ത് നിന്ന് മാറിയതിനാൽ ആർക്കും പരിക്കേറ്റില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)