iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Utility

Healthy Diet: നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം; ആരോ​ഗ്യത്തിന് നൽകും നിരവധി ​ഗുണങ്ങൾ

നാരുള്ള ഭക്ഷണങ്ങൾ അഥവാ ഫൈബർ, ധാന്യങ്ങൾ, പച്ചക്കറികൾ, ഫലവർ​ഗങ്ങൾ, പരിപ്പുകൾ, പയറുവർ​ഗങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് ആണ്. ഇവ മറ്റ് കാർബോ ഹൈഡ്രേറ്റുകളിൽ നിന്ന് വ്യത്യസ്തമായി ശരീരത്തിൽ പൂർണമായി ദഹിക്കപ്പെടാതെ ദഹനവ്യവസ്ഥ മികച്ചതാക്കാൻ സഹായിക്കും.

ദിനംപ്രതി നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് എന്തെല്ലാം ​ഗുണങ്ങൾ നൽകുമെന്ന് അറിയാം. ദഹനം മികച്ചതാക്കും എന്നതാണ് നാരുകളുടെ പ്രധാന ​ഗുണം. ഇത് മലബന്ധം തടയാൻ സഹായിക്കുന്നു.

നാരുള്ള ആഹാരം കഴിക്കുമ്പോൾ കൂടുതൽ സമയം വിശപ്പില്ലാതെ വയർ നിറഞ്ഞതായി തോന്നാറുണ്ട്. ഇവ ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കുന്നതാണ് ഇതിന് കാരണം. തൽഫലമായി അമിതമായ വിശപ്പും അനാവശ്യ ഭക്ഷണക്കൊതിയും നിയന്ത്രിക്കാൻ സാധിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമത്തിന് നാരുള്ള ആഹാരം അത്യന്താപേക്ഷിതമാണ്. ഇവ ആവശ്യമായ പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ആഹാരത്തിൽ നാരുകൾ കുറവാണെങ്കിൽ ദഹനം മന്ദഗതിയിലാവുകയും മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രയാസങ്ങൾ അനുഭവപ്പെടുകയും ചെയ്യും.

കൂടാതെ, വിശപ്പ് പെട്ടെന്ന് അനുഭവപ്പെടുന്നതിനും ഇത് കാരണമാകുന്നു. ആപ്പിൾ, പിയർ, ഓറഞ്ച്, ബെറി പഴങ്ങൾ എന്നിവയിൽ ധാരാളം നാരുകളും ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. കാരറ്റ്, ബ്രൊക്കോളി, ചീര, പച്ചപ്പട്ടാണി തുടങ്ങിയ പച്ചക്കറികളും ഭക്ഷണത്തിൽ നാരുകളുടെ അളവ് വർദ്ധിപ്പിക്കുന്നു.

തവിടു കളയാത്ത ധാന്യങ്ങളായ ഓട്സ്, തവിടുള്ള അരി, ഗോതമ്പ്, ചെറുധാന്യങ്ങൾ എന്നിവയിൽ ശുദ്ധീകരിച്ച ധാന്യങ്ങളേക്കാൾ കൂടുതൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പരിപ്പുവർഗ്ഗങ്ങൾ, പയറുകൾ, കടല എന്നിവ നാരുകൾക്കൊപ്പം മറ്റ് പോഷകങ്ങളും നൽകുന്ന മികച്ച ഭക്ഷണങ്ങളാണ്. ബദാം, ചിയവിത്ത്, ഫ്ലാക്സ് സീഡ് തുടങ്ങിയ വിത്തുകളും നാരിന്റെ മികച്ച സ്രോതസ്സുകളാണ്. ദഹനം മെച്ചപ്പെടുത്തി മികച്ച ആരോഗ്യവും ജീവിതശൈലിയും ഉറപ്പാക്കാൻ ദിവസേനയുള്ള ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.