Salman Khan Youtube Channel: അഭിനയപാഠങ്ങളുമായി സൽമാൻ ഖാന്റെ യൂട്യൂബ് ചാനല്‍; ഇരട്ടവേഷങ്ങളില്‍ താരം
ബീയിംഗ് ദി സല്‍മാന്‍ ഖാന്‍ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ച് നടന്‍ സല്‍മാന്‍ ഖാന്‍
)
അഭിനേതാക്കൾ യൂട്യൂബ് ചാനൽ തുടങ്ങുന്നത് ഇപ്പോൾ പുതുമയല്ല. എന്നാൽ ലൈഫ്സ്റ്റൈൽ വ്ളോഗുകൾ ചെയ്യുന്ന സെലിബ്രിറ്റികളിൽ നിന്ന് വ്യത്യസ്തമായി അഭിനയത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഒരു യൂട്യൂബ് ചാനലുമായി നടൻ സൽമാൻ ഖാൻ രംഗത്ത്. 'ബീയിംഗ് ദി സല്‍മാന്‍ ഖാന്‍' എന്ന പേരിലാണ് താരം ഔദ്യോഗിക യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.
തന്റെ അഭിനയരീതികള്‍ ആരാധകരോട് പങ്കുവെക്കുന്നതാണ് ചാനലില്‍ അപ്ലോഡ് ചെയ്ത സല്‍മാന്റെ ആദ്യ വീഡിയോ. ഒരു ടീച്ചര്‍ വിദ്യാര്‍ത്ഥിക്ക് ക്ലാസ് എടുക്കുന്ന രീതിയില്‍ സല്‍മാന്‍ ഇരട്ടവേഷത്തില്‍ വീഡിയോയില്‍ എത്തുന്നു. ആദ്യ വീഡിയോയിലെ ചില ഭാഗങ്ങള്‍ റീല്‍സായും ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സല്‍മാന്‍ ചാനല്‍ തുടങ്ങിയ വിവരം ആരാധകരെ അറിയിച്ചത്. ‘നമുക്ക് തുടക്കം മുതല്‍ തുടങ്ങാം’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചാനലിനെക്കുറിച്ച് ആരാധകരോട് പങ്കുവെച്ചത്. ഗൗരവമുള്ള അഭിനയപാഠങ്ങള്‍ സല്‍മാന്റെ തനതായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
യൂട്യൂബ് ചാനല്‍ ആരംഭിക്കുന്ന ആദ്യ ചലച്ചിത്ര താരമല്ല സല്‍മാന്‍. ആലിയ ഭട്ട്, സോനാക്ഷി സിന്‍ഹ, നോറ ഫത്തേഹി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ധവാന്‍, ശില്‍പ ഷെട്ടി, അര്‍ച്ചന പുരൺ സിംഗ്, ഫറാ ഖാന്‍ എന്നിവരെല്ലാം വ്ലോഗുകള്‍, ഫിറ്റ്നസ് വീഡിയോകള്‍, പാചക ഉള്ളടക്കങ്ങള്‍, ലോക്കേഷന്‍ വിശേഷങ്ങള്‍ എന്നിവ തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെക്കാറുണ്ട്.
തിരക്കുകള്‍ക്കിടയിലാണ് സല്‍മാന്‍ ഖാന്‍ പുതിയ ചാനലിന് തുടക്കം കുറിച്ചത്. നിലവില്‍ ബിഗ് ബോസിന്റെ പുതിയ സീസണിന്റെ തിരക്കിലാണ് താരം. അപൂര്‍വ്വ ലഖിയ സംവിധാനം ചെയ്യുന്ന 'മാതൃഭൂമി'യാണ് സല്‍മാന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)