Air Ambulance Missing: ആറുപേരുമായി യാത്ര തിരിച്ച എയർ ആംബുലൻസ് റഡാറിൽ നിന്ന് അപ്രത്യക്ഷമായി; യുഎസ് കോസ്റ്റ്ഗാർഡ് തിരച്ചിൽ തുടരുന്നു
വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ ബെർമുഡയിലെ ആശുപത്രിയിൽ നിന്ന് ബോസ്റ്റണിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്.
)
ബെർമുഡയിൽ നിന്ന് യുഎസിലെ ബോസ്റ്റൺ ലോഗൻ ഇൻറർനാഷണൽ എയർപോർട്ടിലേക്ക് രോഗിയുമായി പുറപ്പെട്ട എയർ ആംബുലൻസ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. കനേഡിയൻ കമ്പനിയായ ലാറ്റിറ്റ്യൂഡ് എയർ ആംബുലൻസിൻറെ ഉടമസ്ഥതയിലുള്ള ഗൾഫ് സ്ട്രീം ജി 100 വിമാനമാണ് നാൻറക്കറ്റ് തീരത്തിന് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടത്.
രോഗി ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന ആറ് പേരെയും കാണാതായിട്ടുണ്ട്. ബെർമുഡയിലെ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ബോസ്റ്റണിലേക്ക് കൊണ്ടുപോകുന്നതിനിടെ ശനിയാഴ്ച പുലർച്ചെയാണ് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്.
സെക്കൻറുകൾക്കുള്ളിൽ അയ്യായിരത്തിലധികം അടി താഴേക്ക് പതിച്ച ശേഷമാണ് വിമാനത്തിൽ നിന്നുള്ള സിഗ്നലുകൾ പൂർണമായി നിലച്ചത്. നാൻറക്കറ്റ് ദ്വീപിന് തെക്കൻ കടൽപ്രദേശം കേന്ദ്രീകരിച്ച് യുഎസ് കോസ്റ്റ് ഗാർഡിൻറെ നേതൃത്വത്തിൽ വിപുലമായ തിരച്ചിൽ പുരോഗമിക്കുകയാണ്.
വിമാനത്തിലുണ്ടായിരുന്നവരെക്കുറിച്ചോ അപകടത്തിൻറെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചോ വ്യക്തത വന്നിട്ടില്ല. വിമാനത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്താനായാൽ മാത്രമേ സാങ്കേതിക തകരാറാണോ അതോ പ്രതികൂല കാലാവസ്ഥയാണോ അപകടത്തിന് വഴിവച്ചതെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)