iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Katie Zacharia: ഒരാഴ്ച പോലും തികച്ചില്ല; കാറ്റി സക്കറിയയെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി ട്രംപ്

International

കാറ്റി സക്കറിയക്ക് എതിരെ ഉയർന്ന് വന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരിക്കുന്നത്.

വാഷിങ്ടൺ: കാറ്റി സക്കറിയയെ വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിലാണ് ഇവരെ പുറത്താക്കിയിരിക്കുന്നത്. പുതിയ വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറിയായി കഴിഞ്ഞയാഴ്ചയാണ് കാറ്റി സക്കറിയയെ നിയമിച്ചത്.

എന്നാൽ, ഇവർക്കെതിരെ ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് പുറത്താക്കൽ നടപടി ഉണ്ടായിരിക്കുന്നത്. കാറ്റി സക്കറിയയുടെ നിയമപരമായ യോഗ്യതയെ സംബന്ധിച്ചും ബാർ പരീക്ഷ പാസാകുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളുമാണ് പുറത്താക്കലിലേക്ക് നയിച്ചത്.

മാധ്യമങ്ങളിൽ നിന്ന് കനത്ത വിമർശനങ്ങൾ തുടർന്നതോടെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് തന്നെ അവരോട് പിന്മാറാൻ നിർദേശിക്കുകയായിരുന്നു. കാറ്റി വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് ഏതാനും ദിവസങ്ങൾ മാത്രമാണിരുന്നത്. ചരിത്രത്തിലെ തന്നെ ഒരു വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറിയുടെ ഏറ്റവും കുറഞ്ഞ കാലാവധിയാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്.

കാറ്റിയുടെ അഭിഭാഷക യോഗ്യതയിലെ വൈരുധ്യങ്ങൾ പുറത്തുവന്നതോടെ മാധ്യമങ്ങളിൽ നിന്ന് ഇവർക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. താൻ അഭിഭാഷകയായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ഇവർ അവകാശപ്പെട്ടിരുന്നെങ്കിലും അമേരിക്കയിലെ ഒരു സംസ്ഥാനത്തും അഭിഭാഷകയായി അവർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ബാർ പരീക്ഷ പാസായിട്ടില്ലെന്നും പിന്നീട് വ്യക്തമായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.