Equal Earth Projection: മെർക്കേറ്റർ ഭൂപടത്തിന് പകരം 'ഇക്വൽ എർത്ത്' പ്രൊജക്ഷൻ; ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വലിപ്പം കാണിക്കാൻ പുതിയ ഭൂപടം
)
ഭൂഖണ്ഡങ്ങളുടെ വലിപ്പം കൃത്യമായി ചിത്രീകരിക്കുന്ന 'ഇക്വൽ എർത്ത്' പ്രൊജക്ഷൻ (Equal Earth projection) ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി വലിയ ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. 164 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ 6 രാജ്യങ്ങൾ വിട്ടുനിൽക്കുകയും യുഎസ്എ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ആഗോള പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നതിനുപകരം ഭൂപടത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ യുഎൻ നടത്തിയ ശ്രമങ്ങൾ അമേരിക്ക വിമർശിച്ചു.
മെർക്കേറ്റർ ഭൂപടത്തിലെ പ്രശ്നം എന്ത്?
1569ൽ ഫ്ലെമിഷ് കാർട്ടോഗ്രാഫറായ (Cartographer) ഗെരാർഡസ് മെർക്കേറ്ററാണ് നമ്മൾ ഇപ്പോൾ കാണുന്ന ഭൂപടം വികസിപ്പിച്ചത്. ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വലുപ്പം അറിയാൻ വേണ്ടിയല്ല ഈ ഭൂപടം, മറിച്ച് കടൽ യാത്രയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ്.
നാവികരുടെ വഴികാട്ടി: ജിപിഎസ് ഇല്ലാതിരുന്ന കാലത്ത് നാവികർക്ക് കടലിലൂടെ നേരെ സഞ്ചരിക്കാൻ മെർക്കേറ്റർ ഭൂപടം സഹായിച്ചു.
ചതുരമാക്കി മാറ്റുമ്പോൾ: ഗോളാകൃതിയിലുള്ള ഭൂമിയെ ദീർഘചതുരമാക്കി മാറ്റുമ്പോൾ ഭൂമധ്യരേഖയിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശങ്ങളുടെ ആകൃതിയിലും വലിപ്പത്തിലും മാറ്റങ്ങൾ സംഭവിക്കും.
ആഫ്രിക്കയും ഗ്രീൻലാന്റും: മെർക്കേറ്റർ ഭൂപടത്തി ഗ്രീൻലാൻഡിനും ആഫ്രിക്കയ്ക്കും ഒരേ വലിപ്പമാണ്. എന്നാൽ വാസ്തവത്തിൽ ആഫ്രിക്കയ്ക്ക് ഗ്രീൻലാൻഡിനേക്കാൾ പതിനാല് മടങ്ങ് വലിപ്പമുണ്ട്.
'ഇക്വൽ എർത്ത്' പ്രശ്നങ്ങൾ പരിഹരിക്കുമോ?
നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഈ പ്രശ്നം പരിഹരിക്കാൻ 2018ലെ കാർട്ടോഗ്രാഫർമാരാണ് 'ഇക്വൽ എർത്ത്' പ്രൊജക്ഷൻ വികസിപ്പിച്ചെടുത്തത്. കപ്പൽ യാത്രകൾക്ക് സൗകര്യപ്രദമാകുന്നതിനേക്കാൾ ഭൂഖണ്ഡങ്ങളുടെ വിസ്തൃതി കൃത്യമായി രേഖപ്പെടുത്താനാണ് കാർട്ടോഗ്രാഫർ മുൻഗണന നൽകിയത്.
അനുപാതം: ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ, ഓഷ്യാന തുടങ്ങിയ ഭൂമധ്യരേഖയോട് അടുത്തുകിടക്കുന്ന ഭൂപ്രദേശങ്ങൾ ഇപ്പോൾ വടക്കൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവയുടെ കൃത്യമായ അനുപാതത്തിലാണ്.
തെറ്റിദ്ധാരണ മാറാൻ: പരമ്പരാഗത ഭൂപടത്തിലെ വലിപ്പവ്യത്യാസങ്ങൾ കാരണം വിദ്യാർത്ഥികൾക്കടക്കം ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള യൂറോപ്യൻ കേന്ദ്രീകൃതമായ തെറ്റായ ധാരണകൾ മാറാൻ പുതിയ ഭൂപടം സഹായിക്കും.
നടപ്പാക്കാൻ: ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ ഔദ്യോഗിക റിപ്പോർട്ടുകൾ, പുസ്തകങ്ങൾ, പ്രദർശനങ്ങൾ എന്നിവയിൽ പഴയ മെർക്കേറ്റർ ഭൂപടത്തിന് പകരം ഇക്വൽ എർത്ത് പ്രൊജക്ഷൻ ഉപയോഗിക്കാൻ നിർദ്ദേശം നൽകി.
അമേരിക്കയുടെ എതിർപ്പ്
ടോഗോ വിദേശകാര്യ മന്ത്രി റോബർട്ട് ഡുസെയാണ് ഈ പ്രമേയം കൊണ്ടുവന്നത്. ഭൂപടങ്ങൾ നമ്മുടെ ചിന്തകളെയും പഠനങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്നും ഭൂഖണ്ഡങ്ങളുടെ തെറ്റായ വലിപ്പം തലമുറകളായി മുൻവിധികള്‍
ഉണ്ടാക്കുന്നുവെന്നും മന്ത്രി റോബർട്ട് ഡുസെ പറഞ്ഞു. എന്നാൽ ലോകം വലിയ സാമ്പത്തിക-സുരക്ഷാ പ്രതിസന്ധികൾ നേരിടുമ്പോൾ പതിനാറാം നൂറ്റാണ്ടിലെ ഭൂപടത്തെക്കുറിച്ച് ചർച്ച ചെയ്ത് ഐക്യരാഷ്ട്രസഭയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണെന്ന് യു.എസ് പ്രതിനിധി ശക്തമായി വാദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)