Kothamangalam Murder Case: കോതമംഗലത്ത് 61 കാരി കുത്തേറ്റ് മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ
)
കൊച്ചി: കോതമംഗലത്ത് 61 കാരിയെ വീട്ടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ടത് കുഞ്ഞുകുഴി മാരമംഗലം സ്വദേശിനി കുഞ്ഞമ്മയാണ്. ഇവരുടെ ഭര്‍ത്താവ് കുര്യാക്കോസാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ദാരുണമായ കൃത്യം നടന്നത് ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്. വീട്ടിൽ കുര്യാക്കോസും ഭാര്യ കുഞ്ഞമ്മയും മാത്രമായിരുന്നു താമസം.
ഇവരുടെ മക്കൾ രണ്ടും വിദേശത്താണ്. പ്രതി കുര്യാക്കോസ് കഴിഞ്ഞ ഒരു മാസമായി ശസ്ത്രക്രിയയെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.
കുടുംബവഴക്കാകാം കൊലപാകത്തിന് പിന്നിൽ എന്നാണ് വിവരം. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന കുഞ്ഞമ്മയെയാണ്. തുടർന്ന് വീട്ടിലുണ്ടായിരുന്ന കുര്യാക്കോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ കോല നടന്നപ്പോൾ മറ്റാരുമില്ലായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുര്യാക്കോസ് മകനെ വിളിച്ചറിയിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ പോലീസ് വിശദ അന്വേഷണം നടത്തുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)