iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Career

EIL Recruitment: എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ അവസരം; ഒക്ടോബർ 12 വരെ അപേക്ഷിക്കാം!

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് അവസരം. ഒഴിവുകളുള്ളത് അസോസിയേറ്റ് എഞ്ചിനീയർ ഗ്രേഡ്-1 തസ്തികയിലേക്കാണ്. മൊത്തം 20 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 12 ആണ്‌.

അപേക്ഷകൾ മെക്കാനിക്കൽ, മെറ്റലർജിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങളിലുള്ള ബി.ഇ, ബി.ടെക് ,ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയുള്ളവരായിരിക്കണം. ഒഴിവുകൾ കുറിച്ച് അറിയാം...

അസോസിയേറ്റ് എൻജിനീയർ ഗ്രേഡ്-1

  • ഇൻസ്പെക്ഷൻ മെക്കാനിക്കൽ/മെറ്റലർജിക്കലിൽ 16 ഒഴിവുകൾ,
  • ഇൻസ്പെക്ഷൻ ഇലക്ട്രിക്കലിൽ: 4 ഒഴിവുകളുമാണ് ഉള്ളത്

ഒഴിവുകളിലേക്കുള്ള യോഗ്യതയും പ്രവൃത്തിപരിചയവും നോക്കാം

  • മെക്കാനിക്കൽ/മെറ്റലർജിക്കൽ തസ്തികയിലേക്ക് അപേക്ഷക്കുന്നവർക്ക് മെക്കാനിക്കൽ അല്ലെങ്കിൽ മെറ്റലർജിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ, ബി.ടെക്, ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യത ആവശ്യമുണ്ട്.
  • കൂടാതെ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ പ്രവൃത്തിപരിചയവും ആവശ്യമാണ്.
  • അപേക്ഷകർക്ക് പ്രഷർ വെസലുകൾ, ഹീറ്റ് എക്സ്ചേഞ്ചറുകൾ, കോളങ്ങൾ, ടവറുകൾ, റിയാക്ടറുകൾ തുടങ്ങിയ ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ പരിചയവും വേണം.
  • ഇലക്ട്രിക്കൽ തസ്തികയിലേക്ക് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ, ബി.ടെക്, ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും വേണം.
  • ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമുണ്ട്.

അപേക്ഷകന് പരമാവധി 32 വയസാണ് പ്രായപരിധി എങ്കിലും സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.

തിരഞ്ഞെടുക്കുന്ന രീതി

അപേക്ഷകളും അപേക്ഷകന്റെ സർട്ടിഫിക്കറ്റുകളും പരിശോധിച്ച ശേഷം വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. അപേക്ഷകൾ അയക്കാൻ യോഗ്യതയുള്ളവർ EILയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.