iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
National

Nagpur Woman Murder: 'ഭക്ഷണം പാകം ചെയ്യണമെന്ന് ഭര്‍ത്താവ്, ഡാന്‍സ് ക്ലാസുണ്ടെന്ന് ഭാര്യ', ഭാര്യയെ തല്ലിക്കൊന്ന് ഭര്‍ത്താവ്

നാഗ്പൂരിൽ 38 കാരിയെ കൊലപ്പെടുത്തി ഭർത്താവ്. ഭക്ഷണം പാകം ചെയ്യാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 41 കാരനായ കൃഷ്ണലാൽ യാദവ് നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

മങ്കപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രാത്രി 9.45 ഓടെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ കൃഷ്ണലാൽ ഭാര്യ യാമിനിയോട് തനിക്കും മക്കൾക്കും ഭക്ഷണം തയാറാക്കി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഹൗസിംഗ് സൊസൈറ്റി സംഘടിപ്പിക്കുന്ന നൃത്ത ക്ലാസിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് ഭക്ഷണം പാകം ചെയ്യാൻ യാമിനി തയാറായില്ല. തുടർന്ന് മദ്യലഹരിയിലായിരുന്ന ഭർത്താവുമായി യാമിനിയുമായി തർക്കത്തിലായി. തർക്കം ഒടുവിൽ കൈയ്യാങ്കളിയിലെത്തി. തങ്ങളുടെ രണ്ട് കുട്ടികളുടെ മുന്നിൽവെച്ച് കൃഷ്ണലാൽ യാമിനിയെ ക്രൂരമായി മർദ്ദിച്ചു.

മർദ്ദനത്തിനുശേഷം യാമിനി കഴുത്തിലും വയറിലും വേദനയുള്ള കാര്യം ഭർത്താവിനെ അറിയിച്ചു. വേദനസംഹാരികൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ മരുന്ന് വാങ്ങാൻ അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ പോയ കൃഷ്ണലാൽ കട അടച്ചിട്ടിരിക്കുന്നത് കണ്ട് മരുന്നില്ലാതെ മടങ്ങിയെത്തി. പക്ഷെ പെട്ടന്ന് തന്നെ യാമിനിയുടെ നില വഷളായി. യാമിനിയുടെ വയറ് വീർക്കാൻ തുടങ്ങി. തുടർന്ന് കൃഷ്ണലാൽ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ യാമിനി മരിച്ചു.

മങ്കപൂർ പോലീസ് അപകട മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് യാമിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മായോ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിൽ യാമിനി ക്രൂരമായ മർദ്ദനത്തിന് ഇരയായതായി പറയുന്നു. കഴുത്തിലെ എല്ലിന് ഒടിവ് സംഭവിച്ചു. കുടൽ പൊട്ടിയതുൾപ്പെടെ ഗുരുതരമായ പരിക്കുകൾ കണ്ടെത്തി.

കൃഷ്ണലാലിനെ ചോദ്യം ചെയ്യ്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരുകയാണ്. കൃഷ്ണലാലും യാമിനിയും ഒരു വ‌ർഷം മുൻപാണ് ഉത്തർപ്രദേശിൽ നിന്ന് നാഗ്പൂരിലേക്ക് താമസം മാറ്റിയത്. വീട്ടമ്മയാണ് യാമിനി. ഒരു മകനും മകളുമാണ് ഇരുവർക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.