iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Religion

Vastu Tips: കർപ്പൂരം വീടിനുള്ളിൽ കത്തിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

വീടുകളിലും ഓഫീസുകളിലും ​സു​ഗന്ധം ഉണ്ടാകുന്നതിനായി പലരും കർപ്പൂരം, അ​ഗർബത്തി, എസൻഷ്യൽ ഓയിലുകൾ, ഡിഫ്യൂസറുകൾ എന്നിവ ഉപയോ​ഗിക്കുന്നത് പതിവാണ്. കർപ്പൂരം കത്തിക്കുന്നതിന് നിരവധി ​ഗുണങ്ങളുണ്ട്.

മഴക്കാലത്ത് വീട്ടിൽ ഈർപ്പം നിറയാൻ സാധ്യതയുള്ളതിനാൽ ദുർ​ഗന്ധമുണ്ടാകുന്നതിന് സാധ്യത കൂടുതലാണ്. കർപ്പൂരം കത്തിക്കുന്നത് വഴി ദുർ​ഗന്ധം നീക്കി മുറിയിൽ സു​ഗന്ധം നിറയ്ക്കാനാകും. കർപ്പൂരത്തിന്റെ ​ഗന്ധം പലർക്കും റിലാക്സേഷൻ നൽകും. അതിനാലാണ് കർപ്പൂരം ക്ഷേത്രങ്ങളിലും പൂജകൾക്കും ഉപയോ​ഗിക്കുന്നത്.

കൂടാതെ ​കർപ്പൂരത്തിന്റെ മണം കീടങ്ങളെ അകറ്റും. കൊതുക്, ചെറിയ പ്രാണികൾ എന്നിവയുടെ ശല്യം ഇല്ലാതാക്കാൻ സഹായിക്കും. കർപ്പൂരം മാത്രമല്ല സു​ഗന്ധം പരത്തുന്നതിന് നിരവധി വസ്തുക്കൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

വെള്ളത്തിൽ സു​ഗന്ധതൈലങ്ങൾ ചേർത്ത് ഉപയോ​ഗിക്കുന്ന മെഷീൻ ആണ് ഇലക്ട്രിക് ഡിഫ്യൂസർ. അതുപോലെ, കീടങ്ങളുടെ ശല്യം കുറയ്ക്കാൻ കർപ്പൂരവും ​ഗ്രാമ്പൂവും ചേർത്ത് ഒ‌രു പാത്രത്തിൽ വച്ചാൽ മതിയാകും.

ലാവെൻഡർ ഓയിൽ നല്ല സു​ഗന്ധമുള്ളതാണ്. ഇത് ശ്വസിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉത്കണ്ഠ, ദേഷ്യം, മാനസിക പിരിമുറുക്കം എന്നിവ കുറയ്ക്കാനും സഹായിക്കും. മനസിന് ശാന്തത നൽകാനും ഇത് മികച്ചതാണ്.

സുഖകരമായ ഉറക്കം ലഭിക്കാനും ഇത് സഹായിക്കുന്നു. ലെമൺ​ഗ്രാസ് ഓയിൽ മുറികളിൽ കൊതുക് ശല്യം കുറയ്ക്കാൻ സഹായിക്കും. ​ഗ്രാമ്പൂവും കർപ്പൂരവും ചേർത്ത് പുകയ്ക്കുന്നത് മഴക്കാലത്ത് ഈർപ്പത്തെ തുടർന്ന് വീടുകളിൽ ഉണ്ടാകുന്ന ദുർ​ഗന്ധം അകറ്റാൻ സഹായിക്കും.

ഓറഞ്ചിന്റെ തൊലി ഉണക്കിയതും കറുവപ്പട്ടയും ചേർത്ത് പുകയ്ക്കുന്നത് വീട്ടിൽ സു​ഗന്ധം നിറയ്ക്കാൻ സഹായിക്കും. എന്നാൽ കർപ്പൂരം കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികളുടെയും വളർത്തുമൃ​ഗങ്ങളുടെയും അടുത്ത് കർപ്പൂരം സൂക്ഷിക്കരുത്. ആസ്ത്മയോ മറ്റ് ശ്വാസകോശ പ്രശ്നങ്ങളോ ഉള്ളവർ കർപ്പൂരത്തിന്റെ പുക ശ്വസിക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.