Vastu Tips: സമ്പത്തും സമൃദ്ധിയും നൽകും കുബേര മൂല; വാസ്തുവിൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
വീടിൻറെ പ്രവേശന കവാടം, ഗേറ്റ് എന്നിവ ഈശാന കോണിൽ വരുന്നത് വീട്ടിൽ പോസിറ്റീവ് എനർജി നിലനിർത്തുമെന്നാണ് വിശ്വാസം.
)
വീടിൻറെ വാസ്തുവിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഈശാന കോൺ. പരമശിവൻറെ അഞ്ച് മുഖങ്ങളിൽ ഒന്നായ ഈശാനയിൽ നിന്നാണ് ഈശാന കോൺ എന്ന പദമുണ്ടായത്. വീടുകളുടെയോ പറമ്പുകളുടെയോ വടക്കുകിഴക്കേ മൂലയെയാണ് ഈശാനകോൺ എന്നുവിളിക്കുന്നത്.
സകലദേവന്മാരുടെയും സാന്നിധ്യം ഈ കോണിൽ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. പഞ്ചഭൂതങ്ങളിൽ ജലത്തിൻറെ സ്ഥാനമായ ഇവിടെ കിണറോ കുളമോ ഫൌണ്ടനോ നിർമിക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു.
ഈശാനകോണിലെ കിണറ്റിൽ നിന്നുള്ള വെള്ളം കുടിക്കുന്നത് കുടുംബത്തിലുള്ളവരുടെ ആരോഗ്യവും സമ്പത്തും ഐശ്വര്യവുമെല്ലാം വർധിപ്പിക്കും എന്നാണ് വിശ്വാസം. എന്നാൽ, ഒരു കാരണത്താലും ഈ ഭാഗത്ത് മലിന വസ്തുക്കൾ കൂട്ടിയിടാൻ പാടില്ല.
ധനത്തിൻറെ ദേവനായ കുബേരൻ വാഴുന്ന വടക്കുദിശയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ കോണിനെ കുബേര മൂലയെന്നും വിളിക്കാറുണ്ട്. വസ്തുവിൻറെ ഏറ്റവും താഴ്ന്ന ഭാഗം വടക്കുകിഴക്കേ മൂല ആയിരിക്കുന്നതാണ് ഏറ്റവും അനുയോജ്യം.
ഈശാനകോണിൽ ഒരു പ്രവേശന കവാടം ഉണ്ടായിയിരിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. വീടിൻറെ ദർശനം ഈ ദിശയിലേക്ക് വരുന്നതും ബിസിനസ് സ്ഥാപനങ്ങളുടെ റിസപ്ഷൻ ഈ ഭാഗത്ത് ക്രമീകരിക്കുന്നതും വ്യാപാരം അഭിവൃദ്ധിപ്പെടാൻ സഹായിക്കും. കൂടാതെ, ഈശാനകോണിൽ ഇല്ലിമുള നട്ടുപിടിപ്പിക്കുന്നത് സാമ്പത്തിക വളർച്ച വേഗത്തിലാക്കാൻ വളരെ നല്ലതാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)