Trivandrum News: റൂട്ട് കനാൽ ചികിത്സയ്ക്കിടെ വീഴ്ച; ഉപകരണം 17കാരിയുടെ വയറ്റിലെത്തി, ഡോക്ടർക്കെതിരെ പരാതി
തിരുവനന്തപുരത്ത് സ്വകാര്യ ദന്തൽ ആശുപത്രിക്കെതിരെ പരാതി.റൂട്ട് കനാൽ ഉപകരണം വയറ്റിൽ പോയെന്നാണ് പരാതി.
)
തിരുവനന്തപുരം: റൂട്ട് കനാൽ ചികിത്സയ്ക്കിടെ 17കാരിയുടെ വയറ്റിൽ ഉപകരണം പോയ സംഭവത്തിൽ സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടർക്കെതിരെ പോലീസിൽ പരാതി. അരുവിക്കര വട്ടക്കുളം തെക്കണത്ത് മേലേ ലെയ്ൻ ശിവാത്മികയിൽ സീമയുടെ മകൾക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ അരുവിക്കരയിലെ സ്വകാര്യ ദന്താശുപത്രിക്കും ഡോക്ടർക്കുമെതിരെ അമ്മ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ഒക്ടോബർ 31-നായിരുന്നു സംഭവം. അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ സീമ, മകളെ റൂട്ട് കനാലിനായി ദന്താശുപത്രിയിലെത്തിക്കുകയായിരുന്നു. ജീവനക്കാരിയായ പരിചയക്കാരിയെ കുട്ടിയെ ഏൽപ്പിച്ച ശേഷം സീമ ബാങ്കിലേക്ക് മടങ്ങി. എന്നാൽ അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോൾ കുട്ടിയെ ആശുപത്രിയിൽ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചികിത്സയ്ക്കിടെ മൂർച്ചയുള്ള ഉപകരണം വയറ്റിൽ പോയ വിവരമറിയുന്നത്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആദ്യം അരുവിക്കരയിലെ ക്ലിനിക്കിലും പിന്നീട് കരകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
കരകുളത്തെ ആശുപത്രിയിൽ നടത്തിയ എക്സ്റേ പരിശോധനയിലാണ് കുട്ടിയുടെ ആമാശയത്തിൽ ഉപകരണം തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കളെ വിവരമറിയിക്കാതെ ഇരുചക്രവാഹനത്തിലാണ് ഡോക്ടറും ജീവനക്കാരും ചേർന്ന് കുട്ടിയെ കരകുളത്തെ ആശുപത്രിയിൽ എത്തിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. മാത്രമല്ല, ഉപകരണം പുറത്തെടുക്കാൻ ഡോക്ടർ കുട്ടിയുടെ വായിൽ വിരലിട്ട് നിർബന്ധിച്ച് ഛർദ്ദിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ ആരോപിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)