iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Thiruvananthapuram

Jiji Thomson: ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ​ഗ്യാനേഷ് കുമാ‍ർ നിർബന്ധിച്ചു; നി‍ർണായക വെളിപ്പെടുത്തൽ നടത്തി ​ജിജി തോംസൺ

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ പുതിയ വെളിപ്പെടുത്തലിൽ പ്രതിരോധത്തിലായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ബിജെപിയിൽ ചേരാൻ ഗ്യാനേഷ് കുമാർ തന്നോട് നിർദേശിച്ചിരുന്നതായി ജിജി തോംസൺ വെളിപ്പെടുത്തി. സർവീസിൽ ഇരിക്കെ 2016ൽ നടത്തിയ ഡൽഹി വിമാനയാത്രയ്ക്കിടെയായിരുന്നു ഈ സംഭാഷണം നടന്നത്.

പാർട്ടിയിൽ ചേർന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കേന്ദ്രമന്ത്രിസ്ഥാനം വരെ ലഭിക്കാമെന്ന് ഗ്യാനേഷ് കുമാർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ആ ക്ഷണം താൻ നിരസിക്കുകയായിരുന്നുവെന്ന് ജിജി തോംസൺ പറഞ്ഞു. ഔദ്യോഗിക പദവിയിൽ ഇരിക്കെ ഗ്യാനേഷ് കുമാറിൻറെ ഭാഗത്ത് നിന്നുണ്ടായ ഈ അപ്രതീക്ഷിത നീക്കം തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.