iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

California Shooting: കാലിഫോർണിയയിൽ ഷോപ്പിങ് മാളിൽ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു; ആറ് പേർക്ക് പരിക്ക്

International

വെള്ളിയാഴ്ച രാത്രിയാണ് ഷോപ്പിങ് മാളിൽ വെടിവെപ്പുണ്ടായത്. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

കാലിഫോർണിയ: കാലിഫോർണിയയിൽ ഷോപ്പിങ് മാളിൽ വെടിവെപ്പ്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സൊളാനോ ടൌൺ സെൻറർ മാളിലാണ് വെടിവെപ്പുണ്ടായത്. സ്പിരിറ്റ് ഹാലോവീൻ എന്ന സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഏഴ് പേർക്കാണ് വെടിയേറ്റത്. ഒരാൾ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. എന്നാൽ, സംഭവത്തിൽ ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. അക്രമിയെക്കുറിച്ചോ വെടിപ്പിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചോ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാത്രിയിൽ 8.30ഓടെയാണ് പോലീസിന് വെടിവെപ്പിനെക്കുറിച്ച് വിവരം ലഭിച്ചത്. ആക്രമണത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

വെടിയൊച്ച കേട്ടതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടിയെന്നും അഞ്ച് മുതൽ ഏഴ് തവണ വരെ വെടിയൊച്ച കേട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു. വെടിവെപ്പുണ്ടായ മാളിലും പരിസര പ്രദേശങ്ങളിലും പോലീസ് തിരച്ചിൽ നടത്തി. മാളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി മേയർ അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും മാളിൻറെ പരിസരത്തേക്ക് വരരുതെന്നും പോലീസ് ജനങ്ങളോട് അഭ്യർഥിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.