Crime News: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദ്ദിച്ച് എട്ട് വയസുകാരൻ; പെൺകുട്ടി ഗുരുതരാവസ്ഥയിൽ
കിൻറർഗാർട്ടൻ വിദ്യാർഥിനിയെയാണ് മൂന്നാം ക്ലാസുകാരൻ ക്രൂരമായി മർദ്ദിച്ചത്.
)
ആറുവയസുകാരിയെ ക്രൂരമായി മർദ്ദിച്ച് മൂന്നാം ക്ലാസ് വിദ്യാർഥി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിയാണ് ആക്രമണത്തിന് ഇരയായതെന്നാണ് റിപ്പോർട്ട്. പഞ്ച്കുല സെക്ടർ 20ലെ സംസ്കൃതി സ്കൂളിലാണ് സംഭവം നടന്നത്.
കിൻറർഗാർട്ടൻ വിദ്യാർഥിനിയാണ് ആക്രമണത്തിന് ഇരയായത്. കുട്ടിയെ ആദ്യം സെക്ടർ 6ലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചണ്ഡീഗഢിലെ പിജിഐയിലേക്ക് മാറ്റി. നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
അച്ഛൻ വിളിക്കുന്നുവെന്ന് പറഞ്ഞാണ് മൂന്നാം ക്ലാസ് വിദ്യാർഥി പെൺകുട്ടിയെ ഒന്നാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇഷ്ടിക ഉപയോഗിച്ച് ഇടിക്കുകയും പൂച്ചട്ടി കൊണ്ട് ക്രൂരമായി ആക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി.
പെൺകുട്ടി ബോധരഹിതയായി വീണതിന് ശേഷവും ആൺകുട്ടി ആക്രമണം തുടർന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. സ്കൂൾ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അലംഭാവത്തിന് എതിരെയും ചോദ്യങ്ങൾ ഉയരുകയാണ്.
സംഭവത്തിൽ സെക്ടർ 20 പോലീസ് സ്റ്റേഷൻ ഇൻ ചാർജ് യഷ്ദീപിൻറെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സ്കൂൾ മാനേജ്മെൻറിനെയും ചോദ്യം ചെയ്തുവരികയാണ്. മൂന്നാം ക്ലാസ് വിദ്യാർഥിയുടെ രക്ഷിതാക്കളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)