iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Vastu Tips: ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ വാസ്തുനിയമങ്ങൾ പാലിക്കണം; ശ്രദ്ധിക്കേണ്ടതെന്ത്?

Religion

ഈ വർഷം നവംബർ എട്ടിനാണ് ദീപാവലി ആഘോഷിക്കുന്നത്.

ദീപാവലിക്ക് മുൻപായി വീടുകൾ വൃത്തിയാക്കുന്ന തിരക്കിലായിരിക്കും പലരും. ഈ വർഷം നവംബർ എട്ടിന് ആണ് ദീപാവലി ആഘോഷം. അതിന് മുന്നോടിയായി വീടുകൾ വൃത്തിയാക്കാനും വീട്ടിൽ വിവിധ അലങ്കാരങ്ങൾ നടത്താനും എല്ലാവരും ശ്രദ്ധിക്കും. വീടുകൾ വൃത്തിയാക്കുമ്പോഴും അലങ്കരിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട വാസ്തുനിയമങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

ശുചീകരണ പ്രവർത്തനം തുടങ്ങേണ്ടത് വീടിൻറെ പ്രധാന കവാടത്തിൽ നിന്നാകണം. സിറ്റൌട്ടിൽ ഇട്ടിരിക്കുന്ന ചെരുപ്പുകൾ, പൊട്ടിയ ചെടിച്ചട്ടികൾ എന്നിവ മാറ്റി വൃത്തിയാക്കണം. ഡോർബെൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും വീടിന് മുൻവശത്തെ ലൈറ്റുകൾ കത്തുന്നുണ്ടെന്നും ഉറപ്പുവരുത്തുക.

പഴയ ഡോർമാറ്റുകൾ അഴുക്കായവ ആണെങ്കിൽ അവ മാറ്റി വൃത്തിയുള്ള പുതിയ ഡോർ മാറ്റുകൾ ഉപയോഗിക്കുക. പ്രധാന വാതിലിന് നേരെ മുൻപിലായി കണ്ണാടി സ്ഥാപിക്കരുത്. പ്രധാന വാതിലിലൂടെ കയറുമ്പോൾ ചൂൽ, വേസ്റ്റ് ബിൻ, ഷൂ റാക്ക് എന്നിവ നേരിട്ട് കാണാത്ത വിധത്തിൽ വയ്ക്കുക.

ചൂലുകൾ പ്രധാന കവാടത്തിന് സമീപത്തോ പൂജാമുറിയുടെ സമീപത്തോ വയ്ക്കരുത്. ഇവ വർക്ക് ഏരിയകളിലോ മറ്റോ സൂക്ഷിക്കേണ്ടതാണ്. ഷൂ റാക്കുകൾ സിറ്റൌട്ടിന് പുറത്തായി വാതിൽ പടിയേക്കാൾ താഴ്ന്ന ഭാഗത്ത് വയ്ക്കണം. ഇൻഡോർ പ്ലാൻറുകൾ നല്ല വെളിച്ചം കിട്ടുന്ന സ്ഥലത്ത് സ്ഥാപിക്കണം. മുള്ളുള്ള ചെടികൾ വീടിനുള്ളിൽ വയ്ക്കരുത്.

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.