iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Kwala Intel AI: സ്റ്റോക്ക് മാർക്കറ്റിലോ സ്വർണ്ണത്തിലോ, നിക്ഷേപം എവിടെ തുടങ്ങണം? ഉത്തരവുമായി 'ക്വാല ഇന്റൽ'!

National

കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കണമെന്ന കൺഫ്യൂഷനിലാണോ നിങ്ങൾ? ഉത്തരം ക്വാല ഇൻറൽ പറയും. 

നിക്ഷേപം തുടങ്ങാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ? കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കണമെന്ന കൺഫ്യൂഷനിലാണോ? രാജ്യത്തെ ഭൂരിഭാ​ഗം നിക്ഷേപകരുടെയും പ്രധാന സംശയമാണിത്. സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കണോ സ്വർണ്ണത്തിൽ പണം മുടക്കണമോ എന്നതാണ് നിക്ഷേപകർക്കിടയിൽ ഉയരുന്ന ആദ്യത്തെ ചോദ്യം.

ദീർഘകാലയളവിൽ വൻ സമ്പത്ത് സൃഷ്ടിക്കാൻ സഹായിക്കുന്നത് ഓഹരികളാണ്. എന്നാൽ വിപണിയിൽ ചാഞ്ചാട്ടങ്ങളും പ്രതിസന്ധികളും വരുമ്പോൾ ആളുകൾ കൂടുതലും ചായുന്നത് സുരക്ഷിതമായി സ്വർണ്ണത്തിൽ നിക്ഷേപിക്കാനാണ്. എന്നാൽ ഇവ രണ്ടും തമ്മിൽ കൃത്യമായ ഒരു ബാലൻസ് കണ്ടെത്തുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്.

ഈ ഒരു സാഹചര്യത്തിൽ നിക്ഷേപകർക്ക് സഹായകമാകുകയാണ് എഐ റിസർച്ച് ടൂളായ 'ക്വാല ഇന്റൽ'. ഇവിടെ നിക്ഷേപകരുടെ ജോലി എളുപ്പമാക്കുകയാണ് ക്വാല ഇന്റൽ. അമേരിക്കൻ വിപണികളായ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിനും നാസ്ഡാക്കിനും വേണ്ടി വികസിപ്പിച്ചതാണ് ഈ എഐ അധിഷ്ഠിത മാർക്കറ്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം. ഈ പ്ലാറ്റ്ഫോം ഇപ്പോൾ ഇന്ത്യയിലും ലഭ്യാമായിരിക്കുകയാണ്. ദലാൽ സ്ട്രീറ്റിൽ നിക്ഷേപകർക്ക് ഈ എഐ ടൂളിലൂടെ കൃത്യമായ ഡാറ്റ വിശകലനം ലഭിക്കും. ഇതിലൂടെ ചാറ്റ് ചെയ്ത് നിങ്ങളുടെ സംശയങ്ങൾ ചോദിച്ച് കൃത്യമായ വിവരങ്ങൾ മനസിലാക്കിയെടുക്കാൻ സാധിക്കും.

ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതാണോ അതോ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതാണോ കൂടുതൽ നല്ലത്? എന്ന ചോദ്യത്തിന് 'ക്വാല ഇന്റൽ' ഉത്തരം എന്തെന്ന് നോക്കാം.

തത്സമയ വിപണി വിവരങ്ങളും പ്രൈസ്-ടു-ഏണിംഗ്സ് റേഷ്യോ ഉൾപ്പെടെയുള്ള മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ വിശകലനം ചെയ്ത് ഒരു വിഷ്വൽ റിപ്പോർട്ടിലൂടെയാണ് നിക്ഷേപത്തിന് നല്ലത് ഏതെന്ന ചോദ്യത്തിന് 'ക്വാല ഇന്റൽ' ഉത്തരം നൽകിയത്. ഇവിടെ ഏതെങ്കിലും ഒരു നിക്ഷേപ മാർ​ഗം മാത്രമല്ല ക്വാല ഇന്റൽ നിർദ്ദേശിക്കുന്നത്. ഒരു ബാലൻസ്ഡ് ആയിട്ടുള്ള നിക്ഷേപ രീതിയാണ് ഇവിടെ സജസ്റ്റ് ചെയ്യുന്നത്. 65 ശതമാനം സ്റ്റോക്ക് മാർക്കറ്റിലും 35 ശതമാനം സ്വർണ്ണത്തിലും നിക്ഷേപിക്കുക എന്നതാണ് ക്വാല ഇന്റലിന്റെ ഉത്തരം.

‌

എളുപ്പത്തിൽ വിപണി പഠനം നടത്താൻ 'ക്വാല ഇന്റൽ'

തത്സമയ വിപണി വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്ത് നിക്ഷേപ കാര്യങ്ങളിൽ വ്യക്തമായ തീരുമാനമെടുക്കാൻ നിക്ഷേപകരെ സഹായിക്കുന്നതാണ് ക്വാല ഇന്റൽ. ഓഹരികൾ, ചാർട്ടുകൾ, സാങ്കേതിക സൂചകങ്ങൾ, കമ്പനികളുടെ അടിസ്ഥാന വിവരങ്ങൾ, പോർട്ട്ഫോളിയോ നിക്ഷേപങ്ങൾ എന്നിവ സംബന്ധിച്ചുള്ള സംശയങ്ങൾക്കെല്ലാം ലളിതമായും സ്വന്തം ഭാഷയിലും ക്വാല ഇന്റൽ മറുപടി നൽകുന്നു. നിക്ഷേപകർക്ക് വിവിധ വെബ്സൈറ്റുകൾ കയറിയിറങ്ങുകയോ സങ്കീർണ്ണമായ സാങ്കേതിക പദങ്ങളോട് മല്ലിടുകയോ ചെയ്യേണ്ടി വരുന്നില്ല. തുടക്കക്കാർക്കും ദീർഘകാല നിക്ഷേപകർക്കും ട്രേഡർമാർക്കും എല്ലാം ഒരുപോലെ തന്നെ ഇത് പ്രയോജനപ്പെടും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.