Pinarayi Vijayan: 8 മണിക്കൂർ കസ്റ്റഡിക്ക് ശേഷം വിട്ടയച്ചു! ഇതുകൊണ്ടൊന്നും പ്രതിഷേധം നിൽക്കില്ലെന്ന് പിണറായി വിജയൻ
8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഡൽഹി പോലീസ് വിട്ടയച്ചത്.
)
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഡൽഹി പോലീസ് വിട്ടയച്ചു. മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ നിന്നാണ് 8 മണിക്കൂറിന് ശേഷം അദ്ദേഹത്തെ മോചിപ്പിച്ചത്. രാവിലെ 10:30-ഓടെ കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ കറക്കിയ ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
അതേസമയം സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പോലീസ് നടപടിക്കെതിരെ കടുത്ത ഭാഷയിൽ പിണറായി വിജയൻ പ്രതികരിച്ചു. "എന്തിനാണ് ഇങ്ങനെ ചെയ്തത്? തികച്ചും വിചിത്രമായ നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത്തരത്തിലുള്ള നീക്കങ്ങൾ കൊണ്ട് സമരം തണുപ്പിക്കാമെന്ന് ആരും കരുതേണ്ട. ഗ്യാനേഷ് കുമാർ രാജി വെക്കുന്നതുവരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് പിണറായി വിജയൻ വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളെ മൂന്നര മണിക്കൂറിന് ശേഷമാണ് ഡൽഹി പോലീസ് മന്ദിർ മാർഗ് സ്റ്റേഷനിലെത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന മന്ത്രി കെ. എൻ. ബാലഗോപാലും ജോൺ ബ്രിട്ടാസ് എം.പിയും ശക്തമായി പ്രതിഷേധിച്ചെങ്കിലും ഡൽഹി പോലീസ് അവഗണന തുടരുകയായിരുന്നു. പിണറായി വിജയന്റെ മരുന്നും ഭക്ഷണവും മുടങ്ങിയെന്ന് ഒപ്പമുണ്ടായിരുന്ന നേതാക്കൾ സോഷ്യൽ മീഡിയ ലൈവിലൂടെ പുറത്തുവിട്ടിരുന്നു. പ്രായമായ മുതിർന്ന നേതാവിനോട് പോലീസ് അങ്ങേയറ്റം മോശമായാണ് പെരുമാറിയതെന്നും നേതാക്കൾ കുറ്റപ്പെടുത്തുകയുണ്ടായി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)